ADVERTISEMENT

സ്ഥിരതയുള്ള പുതിയ നേതൃത്വത്തെ ജനങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞു. ഏതാനും മാസങ്ങളായി വിപണിയെ ആശങ്കയിലാഴ്ത്തിയിരുന്ന പ്രശ്നത്തിന് പരിഹാരമായികഴിഞ്ഞു. ഇനി വേണ്ടത് സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. അതിനായി ഭരണത്തിലേറുന്ന സർക്കാർ എത്ര ആർജവത്തോടെ നടപടികൾ കൈകൊള്ളുമെന്നതാണ് നിര്‍ണായകം. രാജ്യം ആഭ്യന്തര മൊത്ത ഉല്പാദനത്തിൽ വളർച്ച കാണിക്കുന്നുണ്ട്, എന്നാല്‍ അത് സംഘടിത മേഖലയിലാണ്. നോട്ടു നിരോധനത്തെതുടർന്ന് തകർന്നടിഞ്ഞ അസംഘടിതമേഖലയുടെ മുന്നേറ്റം കൂടി യാഥാർത്ഥ്യമാകുന്നതിനുള്ള നടപടിക്രമങ്ങളാണ് കൈകൊള്ളേണ്ടതെന്ന് ഹെഡ്ജ് ഇക്വിറ്റീസിന്റെ റിസർച്ച് അഡൈസറി വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് കെ കൃഷ്ണൻതമ്പി പറഞ്ഞു. അസംഘടിത മേഖലയെ തിരിച്ചുകൊണ്ടുവരുന്നതിന് പുതിയ സർക്കാർ എന്തു നടപടി കൈകൊള്ളുമെന്നതിനാണ് വിപണി ഇപ്പോൾ  കാതോര്‍ക്കുന്നത്. അടിസ്ഥാന സൗകര്യമേഖലയുടെ വികസനത്തിനായി നടപടികളെടുക്കുന്നത് സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം മുന്നേറാൻ സഹായിക്കും. എഫ് എം സി ജി, ഓട്ടോ തുടങ്ങിയ മേഖലകളുടെയൊക്കെ മുന്നേറ്റത്തിന് ഇതു വഴിവെക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.

ഇന്ത്യൻ സാഹചര്യങ്ങൾ മാത്രമല്ല വിപണിയുടെ ഗതി നിർണയിക്കുക. ആഗോളതലത്തിലെ സംഭവവികാസങ്ങളും ഇതോടൊപ്പം വിപണിയിൽ സ്വാധിനം ചെലുത്തും. ചൈന– അമേരിക്ക വ്യാപാരയുദ്ധം, വരാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ്, ട്രംപിന്റെ നിലപാടുകൾ എന്നിവയെല്ലാം വിപണിയിൽ സ്വാധീനം ചെലുത്താവുന്ന ഘടകങ്ങളാണ്. എണ്ണ വിലയുടെ പോക്ക്, രൂപയുടെ മൂല്യം എന്നിവയെല്ലാം ധനക്കമ്മിയിൽ പ്രതിഫലിക്കും. അതിനു പുറമേ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിനായി എടുക്കുന്ന നിലപാടുകളും വിപണിയിൽ സ്വാധീനം ചെലുത്തും. ഇക്കഴിഞ്ഞ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ജനപ്രിയ പ്രഖ്യാപനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാകില്ല. മറ്റ വികസന പ്രവർത്തനങ്ങളെ ബാധിക്കാതെ എങ്ങനെ ഈ പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ പണം കണ്ടെത്തുമെന്നതും സർക്കാരിനു മുന്നിലുള്ള വിഷയമാകും, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com