ഫേസ്ബുക്ക് അടുത്ത വര്‍ഷം ക്രിപ്‌റ്റോ കറന്‍സി അവതരിപ്പിച്ചേക്കും

digital-banking
SHARE

ഫേസ്ബുക്ക് അടുത്ത വര്‍ഷത്തോടെ സ്വന്തം ക്രിപ്‌റ്റോകറന്‍സി അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. 2020 ല്‍ സ്വന്തം ക്രിപ്‌റ്റോകറന്‍സി പുറത്തിറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഫേസ് ബുക്ക് നടത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

യുഎസ് , ബ്രിട്ടന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ സാമ്പത്തിക വിപണി നിയന്ത്രകരുമായി  ഫേസ്ബുക്ക് ഇതു സംബന്ധിച്ച് ബന്ധപ്പെട്ടതായാണ് റിപ്പോർട്ട്.
പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തിലായിരിക്കും കറന്‍സി പ്രവര്‍ത്തിക്കുക. ഓണ്‍ലൈനായി ഇടപാടുകള്‍ നടത്താന്‍ കഴിയുന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്‌റ്റോ കറന്‍സി. ഫേസ്ബുക്ക് ബ്ലോക് ചെയിന്‍ ടെക്‌നോളജിയുടെ പിന്തുണയോടെയായിരിക്കും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക എന്നായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. 2020 ആദ്യ പാദത്തോടെ വിവിധ രാജ്യങ്ങളില്‍ ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കനാണ് ഫേസ് ബുക്കിന്റെ ശ്രമങ്ങള്‍ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA