ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിട്ട് ഫ്ലിപ്കാർട്ട്

on line buying
SHARE

വാള്‍മാര്‍ട്ട് നിയന്ത്രണത്തിലുള്ള ഫ്ലിപ്കാർട്ട് ഇന്ത്യയില്‍ ഉടനീളം ഓഫ്‌ലൈന്‍ ബി2ബി ഗ്രോസെറി സ്‌റ്റോറുകള്‍ തുടങ്ങാനൊരുങ്ങുന്നു. ഫ്ലിപ്കാർട്ടിന്റെ അഞ്ചാമത്തെ ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോറായ സൂപ്പര്‍മാര്‍ട്ട് മുംബൈയില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് ശേഷമാണ് സമാനമായ കൂടുതൽ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ ഉടനീളം തുറക്കാന്‍ പദ്ധതിയിടുന്നത്.

ഭക്ഷ്യ ഉത്പന്നങ്ങള്‍ മാത്രമാകും സ്റ്റോറിലൂടെ വിറ്റഴിക്കുക. ലോകമെമ്പാടുമുള്ള വാള്‍മാര്‍ട്ടിന്റെ വില്‍പ്പനയുടെ 50 മുതല്‍ 60 ശതമാനം വരെ ഭക്ഷ്യ മേഖലയില്‍ നിന്നാണ്. ഈ രംഗത്ത് വാള്‍മാര്‍ട്ടിനുള്ള മേല്‍ക്കോയ്മ ഇന്ത്യയില്‍ ഫ്ലിപ്കാർട്ടിന് മുതല്‍ക്കൂട്ടാകുമെന്നാണ് സൂചന.
ഈ രംഗത്ത് ആമസോണാണ് ഫ്ലിപ്കാർട്ടിന്റെ മുഖ്യ എതിരാളി. ആമസോണ്‍ റീട്ടെയ്ല്‍ ഇന്ത്യയുടെ ഭക്ഷഉമേഖലയിൽ 50 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA