ഐഡിബിഐ ബാങ്കും എല്‍ഐസിയും സഹകരിച്ചു പ്രവർത്തിക്കും

agreement
SHARE

മുംബൈ: എല്‍ഐസിയുടെ എല്ലാ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളും ഐഡിബിഐ ബാങ്ക് തങ്ങളുടെ 1.80 കോടിയിലധികം വരുന്ന ഇടപാടുകാര്‍ക്ക് ലഭ്യമാക്കും. പോളിസികളുടെ വിപണനത്തിനായി എല്‍ഐസിയുമായി ഐഡിബിഐ ബാങ്ക് കരാറായി. ബാങ്കിന് രാജ്യത്തൊട്ടാകെ 1800-ലധികം ശാഖകളുണ്ട്.

ഐഡിബിഐ ബാങ്കിന്റേയും എല്‍ഐസിയുടേയും ബിസിനസ് സംയോജനത്തിന്റെ ഭാഗമായാണ് പുതിയ കരാർ. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 26,116 പോളിസി നല്‍കി 160 കോടിരൂപ പ്രീമിയം നേടിക്കൊണ്ടാണ് ഐഡിബിഐ ബാങ്ക് ഈ രംഗത്തേക്ക് കടന്നത്.എല്‍ഐസി കണക്ട് എന്ന പേരില്‍  സമഗ്ര കറന്റ് അക്കൗണ്ടും ബാങ്ക് ആരംഭിച്ചു.  പ്രീമിയം കലക്ഷന്‍, പേമന്റ്, ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് എല്‍ഐസി കണക്ടില്‍ ഉള്ളത്. പ്രീമിയം പുതുക്കല്‍, കളക്ഷന്‍ തുടങ്ങിയവയ്ക്കായി ബാങ്കിന്റെ ശാഖകളില്‍ സൗകര്യമുണ്ട്.

എല്‍ഐസിയിലെ ജീവനക്കാര്‍ക്കു പ്രത്യേക വായ്പാ പദ്ധതിയും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കും. 11 ലക്ഷം വരുന്ന എല്‍ഐസി ഏജന്റുമാര്‍ക്കും  വായ്പ നല്‍കും. മികച്ചവരെ ബാങ്കിന്റെ ബിസിനസ് കറസ്‌പോണ്ടന്റുമാരായി എടുക്കുവാനും ഉദ്ദേശിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA