എന്‍സിഡിഇഎക്‌സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു

game
SHARE

രാജ്യത്തെ മുന്‍നിര മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ നാഷണല്‍ കമ്മോഡിറ്റി & ഡെറിവേറ്റീവ്‌സ്  എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (എന്‍സിഡിഇഎക്‌സ്) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നു. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും  (എല്‍ഐസി) നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെയും (എന്‍എസ്ഇ) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന എന്‍സിഡിഇഎക്‌സ് ഈ വര്‍ഷം അവസാനത്തോടെ ഐപിഒ വിപണിയില്‍ എത്താനാണ് ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് മെര്‍ച്ചന്റ് ബാങ്കുകളുമായി പ്രാഥമിക തല ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് കമ്പനി. ഐപിഒ വഴി 400 -500 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ് ) മാത്രമാണ് നിലവില്‍ രാജ്യത്ത് ലിസ്റ്റ് ചെയ്തിട്ടുള്ള ഏക കമ്മോഡിറ്റി എ്ക്‌സ്‌ചേഞ്ച്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA