തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തെ ഉയരത്തില്‍

worker
SHARE

2018 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തെ ഉയരത്തില്‍ എത്തിയതായി സൂചന.  2017-നും 2018 നും ഇടയില്‍ തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനം ആയാണ് ഉയര്‍ന്നത്. ഗ്രാമപ്രദേശങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് 5.3 ശതമാനവും നഗരങ്ങളില്‍ 7.8 ശതമാനവും ആണ്. 

സ്റ്റാാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം  നടപ്പാക്കൽ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്  അനുസരിച്ച്  ഗ്രാമങ്ങളില്‍ 5.8 ശതമാനം പുരുഷന്‍മാരും  3.8 ശതമാനം സ്ത്രീകളും തൊഴില്‍രഹിതരാണ്.ഇതില്‍ തന്നെ, ഗ്രാമങ്ങളില്‍ ആഴ്ച്ചയില്‍ ഒരു മണിക്കൂര്‍ പോലും തൊഴില്‍ ഇല്ലാത്ത പുരുഷന്‍മാരുടെ നിരക്ക് 8.8 ശതമാനമാണ്. സ്ത്രീകളുടെ നിരക്ക് 7.7 ശതമാനവും. 

നഗര പ്രദേശങ്ങളില്‍ പുരുഷന്‍മാര്‍ക്കിടയിൽ 7.1 ശതമാനം നിരക്കിലും സ്ത്രീകള്‍ക്കിടയിൽ 10.8 ശതമാനം നിരക്കിലും തൊഴിൽരാഹിത്യമുണ്ട്. തൊഴില്‍ ഉള്ളവരില്‍ ആഴ്ച്ചയില്‍ ഒരു മണിക്കൂര്‍ പോലും ജോലി ഇല്ലാത്ത പുരുഷന്‍മാര്‍ 8.8 ശതമാനവും സ്ത്രീകള്‍ 12.8 ശതമാനവും ആണ്. 

2017-18ല്‍ ഗ്രാമപ്രദേശങ്ങളില്‍ വിദ്യാസമ്പന്നരായ യുവതീ യുവാക്കളുടെ തൊഴില്‍ ഇല്ലായ്മാ നിരക്ക് യഥാക്രമം 17.3 ശതമാനം, 10.5 ശതമാനം എന്നിങ്ങനെയാണ്. നഗരങ്ങളില്‍ ഇത് 19.8 ശതമാനം 9.2 ശതമാനം എന്നിങ്ങനെയും. രാജ്യത്ത് 15-നും 29-നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് 19.23 ശതമാനം ആണെന്നതാണ് ഏറ്റവും വേദനാജനകം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA