വിദേശ നിക്ഷേപകര്‍ 7,095 കോടി നിക്ഷേപിച്ചു

growing up
SHARE

പരിഷ്‌കരണ നടപടികളില്‍ തുടര്‍ച്ച ഉണ്ടാകും എന്ന പ്രതീക്ഷിയില്‍ ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപം വീണ്ടും ശക്തമായി. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ ഈ മാസം ഇതുവരെ 7,095 കോടിയുടെ നിക്ഷേപം നടത്തി. 
വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ കഴിഞ്ഞ നാല്‌ മാസങ്ങളിലായി ഇന്ത്യന്‍ വിപണിയില്‍ അറ്റ നിക്ഷേപകരായി തുടരുകയാണ്‌. എഫ്‌പിഐ ഓഹരികളിലും കടപത്രങ്ങളിലുമായി മെയ്മാസം 9,031.15 കോടി രൂപയുടെയും ഏപ്രിലില്‍ 16,093 കോടി രൂപയുടെയും മാര്‍ച്ചില്‍ 45,981 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 11,182 കോടി രൂപയുടെയും നിക്ഷേപം നടത്തി. 
ഡെപ്പോസിറ്ററികള്‍ ലഭ്യമാക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ മാസം ഇതുവരെ എഫ്‌പിഐ ഓഹരികളില്‍ 1,915.01 കോടി രൂപയുടെയും കടപത്രങ്ങളില്‍ 5,180.43 കോടി രൂപുടെയും നിക്ഷേപം നടത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA