മ്യൂച്വല്‍ ഫണ്ട്‌ ആസ്‌തിയില്‍ വര്‍ധന

mutual fund
SHARE

മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി ഉയര്‍ന്നു . ഇത് മെയില്‍ 25.43 ലക്ഷം കോടിരൂപയായി ഉയര്‍ന്നു. ഓഹരി അധിഷ്‌ഠിത ഫണ്ടുകളിലെ നിക്ഷേപം ശക്തമായതാണ്‌ പ്രധാന കാരണം. ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 25.27 ലക്ഷം കോടി രൂപയായിരുന്നു. ഓഹരി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം മെയില്‍ 17.33 ശതമാനം ഉയര്‍ന്ന്‌ 5,407 കോടി രൂപയായി, മുന്‍ മാസം ഇത്‌ 4,608.74 കോടി രൂപയായിരുന്നു. ഓപ്പണ്‍ എന്‍ഡഡ്‌ സ്‌കീമുകളിലേക്കുള്ള മൊത്തം നിക്ഷേപം 70,119 കോടി രൂപയാണ്‌. 

അതേ സമയം മെയില്‍ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌ മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപം മുന്‍ മാസത്തെ അപേക്ഷിച്ച്‌ കുറഞ്ഞു. ഏപ്രിലില്‍ എസ്‌ഐപി നിക്ഷേപം 8,238 കോടി രൂപയായിരുന്നു. മെയില്‍ അത്‌ 8,183 കോടിയായി കുറഞ്ഞു. 
കോര്‍പറേറ്റ്‌ ബോണ്ടുകള്‍ പോലുള്ള ഡെറ്റ്‌ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തുന്ന എഫ്‌എംപി( ഫ്‌ക്‌സഡ്‌ മെച്വൂരിറ്റി പ്ലാന്‍) കളില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നത്‌ മെയിലും തുടര്‍ന്നു. മെയില്‍ 1,797 കോടി രൂപ എഫ്‌എംപികളില്‍ നിന്നും പിന്‍വലിച്ചു. ഏപ്രില്‍ മാസത്തില്‍ 17,644 കോടി രൂപ പിന്‍വലിച്ചിരുന്നു. മെയില്‍ ഡെറ്റ്‌ അധിഷ്‌ഠിത സ്‌കീമുകളില്‍ നിന്നും പിന്‍വലിക്കപ്പെട്ട നിക്ഷേപം ഏകദേശം 2,001 കോടി രൂപയോളം ആണന്നണ്‌ ആംഫിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. എഫ്‌എംപികളിലുള്ള നിക്ഷേപകരുടെ വിശ്വാസം കുറഞ്ഞിരിക്കുകയാണ്‌. 


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA