പഠനത്തോടൊപ്പം പരിശീലനവും: ഹെഡ്ജും ജെയിന്‍ യൂണിവേഴ്‌സിറ്റിയും ചേർന്ന് ബി വോക് കോഴ്‌സുകള്‍ തുടങ്ങും

hedge school
SHARE

കൊച്ചി: ധനകാര്യ മാനേജ്‌മെന്റ് കമ്പനിയായ ഹെഡ്ജ് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ സംരംഭമായ ഹെഡ്ജ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് (എച്ച്എസ്എഇ)  ജെയിന്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ബാച്ചലര്‍ ഓഫ് വൊക്കേഷന്‍ (ബി വോക്) കോഴ്‌സ് ആരംഭിക്കും. ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, അക്കൗണ്ടിങ് ആന്‍ഡ് ബിസിനസ് എന്നിവയിലാണ് യുജിസി അംഗീകൃത ത്രിവത്സര കോഴ്‌സുകള്‍. പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നൽകുന്ന കോഴ്സുകളാണിവയെന്ന് ഹെഡ്ജ് ഗ്രൂപ്പ് സിഎംഡി അലക്‌സ് കെ.ബാബു അറിയിച്ചു. യാതൊരു പരിശീലനവും നല്‍കാതെ തന്നെ കമ്പനികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നിയമനം നല്‍കാനാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സമ്പാദിക്കാനുമുള്ള അവസരമുണ്ടാകുമെന്ന് മാത്രമല്ല കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ജോലി സമ്പാദിക്കാനോ അല്ലെങ്കില്‍ സ്വന്തം സംരംഭം ആരംഭിക്കാനോ കഴിയുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി കോമേഴ്‌സ് വിഭാഗം ഡീനായ ഡോ. ഈശ്വരന്‍ അയ്യര്‍പറഞ്ഞു. യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. 60 സീറ്റുകളാണ് ഓരോ കോഴ്‌സിനുമുള്ളത്. ക്ലാസുകള്‍ ആഗസ്റ്റ് 1 മുതല്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA