എന്‍ബിഎഫ്‌സി പ്രതിസന്ധി ഭവനവായ്‌പാ വളര്‍ച്ചയെ ബാധിച്ചേക്കും

home845
SHARE

എന്‍ബിഎഫ്‌സി മേഖലയിലെ പ്രതിസന്ധികള്‍ ഭവനവായ്‌പ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന്‌ റേറ്റിങ്‌ ഏജന്‍സിയായ ഇക്രയുടെ റിപ്പോര്‍ട്ട്‌. ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ഭവന വായ്‌പ വളര്‍ച്ച 13-15 ശതമാനം ആണ്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കാണിത്‌. ഭവന വായ്‌പ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ്‌ നിലവിലുള്ളത്‌. 2019 മാര്‍ച്ച്‌ വരെയുള്ള കണക്കുകളനുസരിച്ച്‌ 19.1 ലക്ഷം കോടിയുടേതാണ്‌ മൊത്തം ഭവന വായ്‌പ. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന സുപ്രധാന മേഖലയായാണ്‌ ഭവനമേഖലയെ കണക്കാക്കുന്നത്‌. എന്നാല്‍ പ്രവര്‍ത്തന സാഹചര്യം പ്രതികൂലമായതിനാല്‍ ഈ സാമ്പത്തിക വര്‍ഷം ഭാവന വായ്‌പ വളര്‍ച്ച കുറയുമെന്നാണ്‌ റേറ്റിങ്‌ ഏജന്‍സിയുടെ വിലയിരുത്തല്‍. 2018 സാമ്പത്തിക വര്‍ഷം ഭവന വായ്‌പാ കമ്പനികളുടെ വായ്‌പ വളര്‍ച്ച 15 ശതമാനമായി കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത്‌ 10 ശതമാനമായി. അതേസമയം ബാങ്കുകള്‍ ഭവന വായ്‌പയില്‍ 19 ശതമാനം വളര്‍ച്ച നിലനിര്‍ത്തുന്നുണ്ട്‌. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA