ഇന്ത്യ മാര്‍ട്ടിന്റെ ഐപിഒ ജൂണ്‍ 24 ന് തുടങ്ങും

calculating-1
SHARE

രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബി2ബി വിപണി വേദിയായ  ഇന്ത്യ മാര്‍ട്ട് പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് എത്തുന്നു. ജൂണ്‍ 24ന് തുടങ്ങുന്ന ഐപിഒ ജൂണ്‍ 26ന് അവസാനിക്കും. ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ്സുകള്‍ക്ക് വേണ്ടിയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഒന്നായ ഇന്ത്യ മാര്‍ട്ട് ഡോട്ട് കോം പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ത്യ മാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ് ആണ്.   ഐപിഒ വഴി 475 കോടി രൂപയോളം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിഓഹരി 970-973 രൂപയാണ് ഐപിഒയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ബാന്‍ഡ്. ഐപിഒയില്‍ മൊത്തം 4.88 ദശലക്ഷം ഓഹരികള്‍ വിറ്റഴിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA