കൈവിടില്ലെന്ന പ്രതീക്ഷയിൽ കേരളത്തിലെ കർഷകരും

rubber-tapping-2101
SHARE

കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച മുതൽ കർഷകരുടെ ആത്മഹത്യ വരെയുള്ള ഒട്ടേറെ പ്രശ്നങ്ങൾ ഇന്ത്യയിലെ കര്‍ഷകർ ഒരു പോലെ നേരിടുന്നു. ഇതിനൊപ്പം തന്നെ കേരളത്തിലെ കർഷകർ നേരിടുന്ന സവിശേഷമായ ചില പ്രശ്നങ്ങൾ കൂടിയുണ്ട്. കൈകൊണ്ടുള്ള  ടാപ്പിങ്ങിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത് പോലുള്ള പ്രശ്നങ്ങൾ ഇക്കൂട്ടത്തിൽ പെടുത്താം. ഭൂരിഭാഗവും ചെറുകിട റബർ കർഷകർ മാത്രമുള്ള ഇവിടെ ഈ നികുതി വരുത്തിയ അധിക ഭാരം അങ്ങനെ തള്ളിക്കളയാനാകില്ല.  ചെറുകിട റബര്‍ വ്യവസായികളെയും റബര്‍ കര്‍ഷകരെയും സഹായിക്കുന്നതിനായി ഈ നികുതി പിൻവലിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. മുമ്പ് ഇത്തരം വസ്തുക്കള്‍ക്ക് നികുതി നല്‍കേണ്ടിയിരുന്നില്ല. അതുപോലെ സംസ്‌കരിക്കാത്ത കശുവണ്ടി, നട്ട്‌സ് എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 5 ശതമാനം നികുതി പിന്‍വലിച്ചാല്‍ അത് പ്രതിസന്ധിയിലായിരിക്കുന്ന പരമ്പരാഗത വ്യവസായമായ  കശുവണ്ടി മേഖലയ്ക്കു സഹായകമാകും.

ഹോളോബ്രിക്‌സ്, കോണ്‍ക്രീറ്റ് വിന്‍ഡോകള്‍, കട്ടിളകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 18 ശതമാനം നികുതി പിന്‍വലിക്കുന്നത് ഈ രംഗത്തുള്ള ഇടത്തരക്കാര്‍ക്കും വീട് വയ്ക്കുന്നവര്‍ക്കും ഗുണകരമാകും. മുമ്പ് ഇത്തരം വസ്തുക്കള്‍ പൂര്‍ണമായും നികുതി വിമുക്തമായിരുന്നു.'' ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. നിസാറുദ്ദീന്‍ പറയുന്നു. അടിസ്ഥാന സൗകര്യ വികസനരംഗത്തിന്റെ മൊത്തത്തിലുള്ള മുന്നേറ്റത്തിന് ഇതു കരുത്തേകും

ജി.ഡി.പിയില്‍ നിര്‍ണായകമായ ചെറുകിട വ്യവസായ മേഖലയില്‍ നിന്നുള്ള വിഹിതം ഉയരണമെങ്കില്‍ ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം, നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങിയവയിലെല്ലാം സര്‍ക്കാര്‍ അതീവ ശ്രദ്ധ ചെലുത്തിയേ മതിയാകൂ. ഇതിനായി ബജറ്റില്‍ നടപടികള്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് സംരംഭകര്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA