എന്‍ബിഎഫ്‌സി വിഭാഗത്തിന്റെ ഐപിഒ ലക്ഷ്യമിട്ട്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌

going up 3
SHARE

സ്വകാര്യ മേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ എന്‍ബിഎസി വിഭാഗത്തിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ലക്ഷ്യമിടുന്നു. ബാങ്കിങ്‌ ഇതര ധനകാര്യ സ്ഥാപനമായ എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഐപിഒയിലൂടെ 7,000-8000 കോടി രൂപ സമാഹരിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ഈ സാമ്പത്തിക വര്‍ഷം തന്നെ ലിസറ്റ്‌ ചെയ്യാനാണ്‌  എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ശ്രമം.  മെറില്‍ ലിഞ്ച്‌, മോര്‍ഗന്‍ സ്‌റ്റാലി, തുടങ്ങിയ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ബാങ്കുകളെ പ്രഥമ ഓഹരി വില്‍പ്പനക്ക്‌ മേല്‍നോട്ടം വഹിക്കാനായി എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ നിയമിച്ചതായാണ്‌ സൂചന. എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ 95.53 ശതമാനം ഓഹരികളും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ കൈവശമാണ്‌. ശേഷിക്കുന്ന ഓഹരികള്‍ ജീവനക്കാരുടെ ട്രസ്‌റ്റിന്റെയും വ്യക്തിഗത നിക്ഷേപകരുടെയും കൈവശമാണ്‌.
2007 ല്‍ സ്ഥാപിതമായ എച്ച്‌ഡിബി വ്യക്തിഗത വായ്‌പ, വാണിജ്യ വാഹന വായ്‌പ, സ്വര്‍ണ പണയ വായ്‌പ, ഭൂപണയ വായ്‌പ തുടങ്ങി വ്യത്യസ്‌ത ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്‌. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എച്ച്‌ഡിബി കൈകാര്യം ചെയ്യുന്ന ആസ്‌തി 25 ശതമാനം ഉയര്‍ന്ന്‌ 55,425 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റ ലാഭം 933 കോടി രൂപയില്‍ നിന്നും 1,153 കോടി രൂപയായും ഉയര്‍ന്നിരുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA