സ്റ്റാര്‍ട് അപുകള്‍ക്ക് കൂടുതല്‍ പ്രോല്‍സാഹനം

start-up-company
SHARE

നിര്‍മല സീതാരാമന്റെ കന്നി ബജറ്റില്‍ സ്റ്റാര്‍ടപുകള്‍ക്ക് ഏറെ പ്രോല്‍സാഹനം. സര്‍ക്കാര്‍ 80 ലൈവ്‌ലിഹുഡ് ബിസിനസ് ഇന്‍കുബേറ്ററും 20 ടെക്‌നിക്കല്‍ ബിസിനസ് ഇന്‍കുബേറ്ററും ഈ സാമ്പത്തികവര്‍ഷം സ്ഥാപിക്കും. കാര്‍ഷിക, ഗ്രാമീണ മേഖലയില്‍ 75,000 സംരംഭംങ്ങളെങ്കിലും സൃഷ്ടിക്കുകയാണ് ലക്ഷ്യം. തൊഴില്‍ നിയമം, വിദ്യാഭ്യാസം, വാടക വീട് മേഖല തുടങ്ങിയ രംഗങ്ങളിലും നിരവധി പരിഷ്‌കാരങ്ങള്‍ സ്റ്റാര്‍ടപുകള്‍ക്ക് പ്രയോജനം ലഭിക്കുമാറ് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ദൂരദര്‍ശനില്‍ സ്റ്റാര്‍ട് അപുകള്‍ക്ക് കൂടുതല്‍ മാര്‍ഗനിര്‍ശനം നല്‍കാന്‍ ടി വി പ്രോഗ്രാം തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകളെയും സ്റ്റാര്‍ട് അപുകളെയും കോര്‍ത്തിണക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി ഇതുമാറുമെന്നാണ് മന്ത്രിയുടെ പ്രതിക്ഷ. സ്റ്റാര്‍ട് അപ് സംരംഭകര്‍ തന്നെയായിരിക്കും ടി. വി പരിപാടിയുടെ അണിയറയില്‍ ഉണ്ടാകുക. ഇ കൊമേഴ്‌സ്, ഫുഡ് ഡെലിവറി, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഫോറിന്‍ ഡയറ്കട്  ഇന്‍വെസ്റ്റ്‌മെന്റിന് പ്രഖ്്യാപിച്ച ആനുകൂല്യങ്ങള്‍ സ്റ്റാര്‍ട് അപുകള്‍ക്ക് ഗുണകരമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA