ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി സുവർണകാലം

E-VECHILE
SHARE

ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി സുവർണകാലം ഇത്തവണത്തെ കേന്ദ്രബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി 10,000 കോടി രൂപയാണ് സർക്കാർ നീക്കിവച്ചിരിക്കുന്നത് ഭാവിയുടെ വാഹനമായി ഇലക്ട്രിക് വാഹന യാണ് സർക്കാർ കണക്കാക്കുന്നത് അത് വാങ്ങുന്ന പ്രോത്സാഹിപ്പിക്കുന്നതിനായി നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് ഒന്നരലക്ഷം രൂപ വരെ നികുതിയിളവ് ലഭ്യമാക്കുന്നതാണ് പദ്ധതി വാഹനം വാങ്ങുന്നതിന് ലോൺ എടുത്താൽ ഒന്നരലക്ഷം രൂപയുടെ ഇൻകം ടാക്സ് ബെനിഫിറ്റ് കിട്ടും ഇലക്ട്രിക് വാഹനം വാങ്ങുന്നവർക്ക് വാഹനത്തിൻറെ ലോൺ പദ്ധതി കാലയളവിൽ രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തിൽ നികുതിയിനത്തിൽ നേട്ടമുണ്ടാകും.

പാരിസ്ഥിതിക മലിനീകരണമില്ലാത്ത വാഹനങ്ങളുടെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക് വാഹന നിർമ്മാണത്തിന് മൂന്നുവർഷത്തേക്ക് പതിനായിരം കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്.  മുൻപ് ഇലക്ട്രിക് വാഹനത്തിൻറെ ജി എസ് ടി 12 ശതമാനത്തിൽനിന്ന് 5% ആയി കുറച്ചിരുന്നു കൂടാതെ സോളാർ ബാറ്ററി ചാർജിങ്  സൗകര്യം സാധാരണ ഡീസൽ പെട്രോൾ എൻജിനും ഇലക്ട്രിക് ലേക്കുള്ള മാറ്റം പതുക്കെ നടക്കുന്നു എന്നറിയാം എന്നാലും അഞ്ച് പത്ത് വർഷത്തിനകം ഇലക്ട്രിക് വാഹനത്തിലേക്ക് പൂർണ്ണമായും മാറും വൻകിട കമ്പനികൾക്ക് ഇലക്ട്രിക്കിലേക്കുള്ള മാറ്റം അത്ര ബുദ്ധിമുട്ട് ആയിരിക്കില്ല എന്നാൽ ചെറിയ കമ്പനികൾക്ക് പെട്ടെന്നുള്ള സങ്കേതിക മാറ്റം പ്രയാസം സൃഷ്ടിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA