ഏഷ്യയില്‍ ചിലവു കൂടിയ നഗരങ്ങളില്‍ മുംബൈയും

165628946
SHAREഏഷ്യയിലെ ഏറ്റവും ചിലവു കൂടിയ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന്  വാണിജ്യ തലസ്ഥാനമായ മുംബൈ മുന്നില്‍. ആഗോള കണ്‍സള്‍ട്ടിങ് കമ്പനിയായ മെര്‍സെര്‍-2019-ല്‍ നടത്തിയ സര്‍വേയില്‍ ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു ചെന്നൈ എന്നീ നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.

67-ാമത് ആണ് മുംബൈയുടെ സ്ഥാനം. മറ്റുള്ളവ ആദ്യ 200-ലും. 209 നഗരങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. അതേസമയം
ഇന്ത്യയിലെ ഏറ്റവും ചിലവു കൂടിയ നഗരമായ മുംബൈയിലെ  ഭവന വിലയില്‍  മാറ്റമില്ലെങ്കിലും മറ്റു സൗകര്യങ്ങളുടെ ചിലവില്‍ ഈവര്‍ഷം  താരതമ്യേന  നേരിയ കുറവ് ഉണ്ടെന്നാണ് സൂചന.

2019-ലെ മെര്‍സെറിന്റെ സര്‍വേയില്‍ ഹോങ്കോങ്ങാണ് ഏറ്റവും ചിലവേറിയ നഗരം. രണ്ടാം സ്ഥാനത്ത് ജപ്പാനിലെ ടോക്കിയോയും. ആദ്യ പത്ത് നഗരങ്ങളില്‍ നാലും ചൈനയില്‍ നിന്നുള്ളവ ആണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA