പൊതുമേഖലാ സംരംഭങ്ങളുടെ ഇടിഫ് ആറാം ഘട്ടം ജൂലൈ 18 മുതൽ

growing up
SHARE

പൊതുമേഖലാ സംരംഭങ്ങളുടെ ഇടിഎഫ്
വില്‍പ്പനയ്ക്കുള്ള സിപിഎസ്ഇ ഇടിഎഫിന്റെ ആറാംഘട്ടം ജൂലൈ 18 ന് തുടങ്ങും. ഇത്തവണയിതിലൂടെ 10,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒഎന്‍ജിസി, എന്‍ടിപിസി, കോള്‍ ഇന്ത്യ, ഐഒസി, ആര്‍ഇസി, പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍, ഭാരത് ഇലക്ട്രോണിക്‌സ്,ഓയില്‍ ഇന്ത്യ, എന്‍ബിസിസി ഇന്ത്യ, എന്‍എല്‍സി ഇന്ത്യ, എസ്‌ജെവിഎന്‍ എന്നിങ്ങനെ 11 പൊതുമേഖലാ സംരംഭങ്ങളുടെ ഓഹരികളാണ് സിപിഎസ്ഇ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ ഉള്‍പ്പെടുന്നത്. ജൂലൈ 18 ന് ആങ്കര്‍ നിക്ഷേപകര്‍ക്ക് വേണ്ടി ഇഷ്യു തുടങ്ങും. ജൂലൈ 19 ന് മറ്റ് നിക്ഷേപകര്‍ക്കും ലഭ്യമാക്കി തുടങ്ങാനാണ് തീരുമാനം.സിപിഎസ്ഇ ഇടിഎഫിന്റെ കഴിഞ്ഞ അഞ്ച് ഘട്ടങ്ങളില്‍ നിന്നായി 38,500 കോടി രൂപ സര്‍ക്കാര്‍  സമാഹരിച്ചു കഴിഞ്ഞു. 2014ലാണ് സിപിഎസ്ഇ ഇടിഎഫ് തുടങ്ങിയത്. 3,000 കോടി രൂപ ആദ്യഘട്ടത്തില്‍ സമാഹരിച്ചു. 2017 ജനുവരിയില്‍  നടന്ന രണ്ടാം ഘട്ടത്തില്‍ 6,000 കോടി രൂപയും 2017 മാര്‍ച്ചിലെ മൂന്നാം ഘട്ടത്തില്‍ 2,500 കോടി രൂപയും 2018 നവംബറില്‍ 17,000 കോടി രൂപയും 2019 മാര്‍ച്ചില്‍ 10,000 കോടി രൂപയും സമാഹരിച്ചു.
2019-20 കാലയളവില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA