എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുതിയ ഓവര്‍നൈറ്റ് ഫണ്ട് അവതരിപ്പിച്ചു

mobile money
SHARE

എല്‍ഐസി മ്യൂച്വല്‍ ഫണ്ട് പുതിയ ഓവര്‍നൈറ്റ് ഫണ്ട് അവതരിപ്പിച്ചു. എല്‍ഐസി ഓവര്‍നൈറ്റ് ഫണ്ട് ഒരു ഓപ്പണ്‍ എന്‍ഡഡ് ഡെറ്റ് സ്‌കീമാണ്. ഓവര്‍നൈറ്റ് സെക്യൂരിറ്റികളിലായിരിക്കും നിക്ഷേപം നടത്തുക. ജൂലൈ 15ന് ന്യൂ ഫണ്ട് ഓഫര്‍ തുടങ്ങും.
കുറഞ്ഞ റിസ്‌കില്‍ ന്യായമായ ആദായം ലഭ്യമാക്കുക എന്നതാണ് സ്‌കീമിന്റെ ലക്ഷ്യം. ഒരു ബിസിനസ് ദിവസത്തെ കാലാവധിയുള്ള ഓവര്‍നൈറ്റ് സെക്യൂരിറ്റികളിലെ നിക്ഷേപത്തിലൂടെ ഉയര്‍ന്ന നേട്ടമാണ് ലക്ഷ്യമിടുന്നത്.  
നിക്ഷേപത്തിന് ഗ്രോത്ത് , ഡിവിഡന്റ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ഡിവിഡന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ലാഭവിഹിതം നിശ്ചിത കാലയവില്‍ ലഭ്യമാക്കും താല്‍പര്യമുള്ളവര്‍ക്ക് ഇത് വീണ്ടും നിക്ഷേപിക്കാന്‍ അവസരം ഉണ്ട്. ഫണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യമായ  കുറഞ്ഞ തുക 5000 രൂപയാണ്. എന്‍ട്രി ലോഡും എക്‌സിറ്റ് ലോഡും ഉണ്ടായിരിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA