ADVERTISEMENT
ഐടിഐ മ്യൂച്വല്‍ ഫണ്ട് പുതിയ ലോങ് ടേം ഇക്വിറ്റി ഫണ്ട് അവതിരിപ്പിച്ചു. ഐടിഐ മ്യൂച്വല്‍ ഫണ്ടിന്റെ മൂന്നാമത്തെ സ്‌കീം ആണിത്. ന്യൂ ഫണ്ട് ഓഫര്‍ ഒക്ടോബര്‍ 14 വരെയാണ്. സ്‌കീമിന്റെ ബെഞ്ച് മാര്‍ക്ക് നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ് ആയിരിക്കും.
വിവിധ മേഖലകളിലായുള്ള ഓഹരികളിലായിരിക്കും ഫണ്ട് നിക്ഷേപം നടത്തുക. നികുതി ലാഭിക്കുന്നതിനൊപ്പം സമ്പത്തും വളര്‍ത്താന്‍ നിക്ഷേപകരെ സഹായിക്കുകയാണ് ലക്ഷ്യം എന്ന് കമ്പനി അറിയിച്ചു.ദീര്‍ഘകാല ലക്ഷ്യം മുന്‍ നിര്‍ത്തിയായിരിക്കും ഓഹരികള്‍ തിരഞ്ഞെടുക്കുക. സുരക്ഷക്കും ഗുണനിലവാരത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ള നിക്ഷേപ രീതിയാണ് സ്വീകരിക്കുന്നതെന്നും കമ്പനി പറഞ്ഞു.
കുറഞ്ഞത് 80 ശതമാനത്തോളം ഓഹരികളിലും ഓഹരി അനുബന്ധ സെക്യൂരിറ്റികളിലും നിക്ഷേപം നടത്തും. ശേഷിക്കുന്ന 20 ശതമാനം ഹ്രസ്വകാല കടപത്രങ്ങളിലും മണിമാര്‍ക്കറ്റിലും നിക്ഷേപിക്കാനാണ് തീരുമാനം. 40 മുതല്‍ 70 വരെ ഓഹരികളില്‍ നിക്ഷേപം നടത്താനാണ് ലക്ഷ്യമിടുന്നത്.ഫണ്ടില്‍ നിക്ഷേപം തുടങ്ങാന്‍ ആവശ്യമായ കുറഞ്ഞ തുക 500 രൂപയാണ്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com