ചെറുകിട മേഖലയ്ക്കുള്ള വായ്പാ വിതരണത്തില്‍ വളര്‍ച്ച

entrepreneur
SHARE

കൊച്ചി: രാജ്യത്തെ ചെറുകിട മേഖലയ്ക്കായുള്ള വായ്പ 2019 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ 12.4 ശതമാനം വര്‍ധനവു രേഖപ്പെടുത്തി. രാജ്യത്തെ ആകെ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 13.3 ശതമാനം വളര്‍ന്ന് 253 ട്രില്യണ്‍ ഡോളറിലും എത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ ചെറുകിട മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ കുറയുന്നതായും ട്രാന്‍സ് യൂണിയന്‍ സിബില്‍-സിഡ്ബി എം.എസ്.എം.ഇ. പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സൂക്ഷ്മ, ഇടത്തരം, ചെറുകിട മേഖലകളിലെ വായ്പയുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിലയിരുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. വാണിജ്യ മേഖലയിലെ കിട്ടാക്കടം മുന്‍ വര്‍ഷത്തെ 17.2 ശതമാനത്തില്‍ നിന്ന് 2019 മാര്‍ച്ചില്‍ 16 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA