ജെ എം ഫിനാന്‍ഷ്യലിന്റെ കടപത്രവില്‍പന ആഗസ്റ്റ് 6 മുതൽ

Stock Market
SHARE

ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന്റെ രണ്ടാം ഘട്ട കടപത്ര വില്‍പന ആഗസ്റ്റ് 6ന് ആരംഭിക്കും. ഓഹരിയാക്കി മാറ്റാന്‍ കഴിയാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ രണ്ടാം ഘട്ട പൊതുവില്‍പനയാണ് ആരംഭിക്കുന്നത്. പ്രമുഖ സാമ്പത്തിക സ്ഥാപനമായ ജെ എം ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമാണ് ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്.

1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപത്രങ്ങളാണ് ഇറക്കുന്നത്.  2000 കോടി രൂപയാണ് ജെ എം ഫിനാന്‍ഷ്യല്‍ രണ്ടാം ഘട്ട കടപത്ര വില്‍പനയിലൂടെ സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്നത്. ആഗസ്റ്റ് 6 മുതല്‍ സെപ്തംബര്‍ 4 വരെയാണ് കടപത്ര വില്‍പനയെങ്കിലും കാലാവധിക്കു മുമ്പേ ഇത് നിര്‍ത്താനും സാധ്യതയുണ്ട്. നിക്ഷേപിക്കാനുള്ള കുറഞ്ഞ തുക 10,000 രൂപയും 1000 രൂപവീതം മുഖവിലയുള്ള ഒരു എന്‍ സി ഡിയുടെ ഗുണിതങ്ങളുമായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA