‘മ്യൂച്വൽ ഫണ്ട് ശരിയാണ്’ എന്നു പറയുന്നത് ആര്

mutal-funds
SHARE

രാജ്യത്തുള്ള മുഴുവൻ മ്യൂച്വൽ ഫണ്ട് കമ്പനികളുടെയും കൂട്ടായ്മ അഥവാ സംഘടനയായ ആംഫി. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് കമ്പനീസ് ഇൻ ഇന്ത്യ എന്നതാണ് ആംഫിയുടെ  പൂർണരൂപം. ആംഫി  നൽകുന്ന പരസ്യപരമ്പരയിലെ ടാഗ് ലൈൻ ആണ് മ്യൂച്വൽ ഫണ്ട് സെഹി ഹൈ എന്നത്. മലയാളത്തിൽ "മ്യൂച്വൽ ഫണ്ട് ശരിയാണ്". 

മ്യൂച്വൽ ഫണ്ട് എന്ന നിക്ഷേപ പദ്ധതിയെ കുറിച്ച്  ജനങ്ങളെ കൂടുതലായി അറിയിക്കാൻ പരസ്യങ്ങളും ബോധവൽക്കരണ പരിപാടികളും ആംഫിയെന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ  രാജ്യവ്യാപകമായി നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ പരസ്യവും. ഒരു ഫണ്ടിന്റെ മൊത്തം ചെലവിന്റെ ഒരു നിശ്ചിത ശതമാനം നിക്ഷേപ ബോധവൽക്കരണത്തിന് ഉപയോഗിക്കാം എന്നാണ് സെബിയുടെ ചട്ടം. ഇതനുസരിച്ചുള്ള തുകകൊണ്ടാണ് ആംഫി പ്രവർത്തിക്കുന്നത്. മ്യൂച്വൽ ഫണ്ട് സംബന്ധിച്ച ആവശ്യങ്ങളും അപേക്ഷകളും എല്ലാം റെഗുലേറ്ററായ സെബിക്കു നൽകുന്നതും  ആംഫി  വഴിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA