പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്‌ ഓവര്‍നൈറ്റ്‌ ഫണ്ട്‌ പുറത്തിറക്കി

calculation
SHARE

പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്‌ പുതിയ ഓവര്‍നൈറ്റ്‌ ഫണ്ട്‌ അവതരിപ്പിച്ചു.  ഫണ്ടിന്റെ ന്യൂ ഫണ്ട്‌ ഓഫര്‍ ( എന്‍എഫ്‌ഒ) ഓഗസ്‌്‌റ്റ്‌ 26 വരെ ലഭ്യമാകും. നിക്ഷേപം നടത്താവുന്ന കുറഞ്ഞ തുക 100 രൂപയാണ്‌. കുറഞ്ഞ റിസ്‌കില്‍ ന്യായമായ റിട്ടേണ്‍ ലഭ്യമാക്കുക എന്നതാണ്‌ ലക്ഷ്യം. ഓവര്‍നൈറ്റ്‌ സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഉയര്‍ന്ന പണലഭ്യത ഉറപ്പ്‌ വരുത്തും. കടപത്രങ്ങളിലും മണി മാര്‍ക്കറ്റ്‌ ഉപകരണങ്ങളിലും ആയിരിക്കും ഫണ്ട്‌ പ്രധാനമായും നിക്ഷേപം നടത്തുക. ലോക്‌- ഇന്‍ കാലയളവ്‌ ഉണ്ടായിരിക്കില്ല. കൂടാതെ എക്‌സിറ്റ്‌ ലോഡും എന്‍ട്രി ലോഡും ഇല്ല.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA