ADVERTISEMENT
മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ജൂലൈയില്‍ 1.08 ശതമാനമായി കുറഞ്ഞു. ഇന്ധന , ഭക്ഷ്യ വിലകളില്‍ ഉണ്ടായ കുറവാണ്‌ മൊത്ത വില പണപ്പെരുപ്പത്തില്‍ കുറവ്‌ വരാന്‍ പ്രധാന കാരണം. ജൂണില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 2.02 ശതമാനം ആയിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത്‌ 5.27 ശതമാനമായിരുന്നു. 
ജൂലൈയില്‍ ഭക്ഷ്യ വസ്‌തുക്കളുടെ വിലക്കയറ്റം 6.15 ശതമാനമായി കുറഞ്ഞു. മുന്‍മാസമിത്‌ 6.98 ശതമാനമായിരുന്നു. ഇന്ധന, ഊര്‍ജ വിഭാഗങ്ങളിലെ പണപ്പെരുപ്പം യഥാക്രമം -3.64 ശതമാനമായും -2.2 ശതമാനമായും കുറഞ്ഞു. 
ജൂലൈയിലെ രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.15 ശതമാനമായി കുറഞ്ഞിട്ടുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com