ഹ്രസ്വകാല ബാങ്ക് നിക്ഷേപങ്ങളിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് സെബിയുടെ നിയന്ത്രണം

banking-with-atm 1 845
SHARE

വാണിജ്യ ബാങ്കുകളുടെ ഹ്രസ്വകാല നിക്ഷേപങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തുന്ന നിക്ഷേപം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനുള്ള വിശദീകരണം വിപണി നിയന്ത്രകരായ സെബി പുറത്തിറക്കി. ഇതനുസരിച്ച് ഹ്രസ്വകാല ബാങ്ക് നിക്ഷേപങ്ങളിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് സെബി ചില  നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്.
വാണിജ്യ ബാങ്കിന്റെ ഹ്രസ്വകാല നിക്ഷേപങ്ങളില്‍ മ്യൂച്വല്‍ ഫണ്ട്  സ്‌കീമിന്റെ ഫണ്ട് നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ ആ പ്രത്യേക സ്‌കീമില്‍ നിക്ഷേപം നടത്തിയിട്ടില്ല എന്ന് മ്യൂച്വല്‍ ഫണ്ട് ഹൗസുകള്‍ ഉറപ്പ് വരുത്തണം എന്നാണ്  സെബിയുടെ നിര്‍ദ്ദേശം.
അതുപോലെ മ്യൂച്വല്‍ ഫണ്ടിന്റെ സ്‌കീമില്‍ നിക്ഷേപം നടത്തിയിട്ടുള്ള ബാങ്കിന്റെ ഹ്രസ്വകാല നിക്ഷേപത്തില്‍ ആ സ്‌കീമിന്റെ ഫണ്ട് നിക്ഷേപിച്ചിട്ടില്ല എന്നും  ഫണ്ട് ഹൗസുകള്‍ ഉറപ്പ് വരുത്തണം എന്ന് സെബി അസറ്റ്മാനേജ്‌മെന്റ് കമ്പനികളോട് നിര്‍ദ്ദേശിച്ചു.
നിലിവിലെ  വ്യവസ്ഥകള്‍ അനുസരിച്ച് ചില ഉപാധികളോടെ വാണിജ്യ ബാങ്കുകളുടെ ഹ്രസ്വകാല നിക്ഷേപങ്ങളില്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA