നേരിട്ടുള്ള വിദേശ നിക്ഷേപമുയർന്നു

going up 5
SHARE

ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) 28 ശതമാനം വര്‍ധന. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 1633  കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്ത് നടന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1275 കോടി ഡോളറിന്റെ ആയിരുന്നു നിക്ഷേപം.
ഈ വര്‍ഷം ആദ്യ പാദത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചത് ടെലികമ്യൂണിക്കേഷന്‍, സേവന മേഖലകളാണ്. ഒന്നാം പാദത്തില്‍ സേവന മേഖലയില്‍ 28 കോടി ഡോളറിന്റെയും ടെലിക്കമ്യൂണിക്കേഷന്‍സ് രംഗത്ത് 422  ഡോളറിന്റെയും വിദേശ നിക്ഷേപം ഉണ്ടായി.   കമ്പ്യൂട്ടര്‍  സോഫ്റ്റ് വെയര്‍ & ഹാര്‍ഡ് വെയര്‍ മേഖലയില്‍ 224 കോടി ഡോളറിന്റെ നിക്ഷേപം നടന്നു. ഒന്നാം പാദത്തില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ നിക്ഷേപം നടത്തിയ രാജ്യം സിംഗപ്പൂരാണ്. സിംഗപ്പൂര്‍ 533 കോടി ഡോളറിന്റ നിക്ഷേപം നടത്തി. മൗറേഷ്യസ്, യുഎസ്, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍ എന്നിവയാണ് ഉയര്‍ന്ന നിക്ഷേപം നടത്തിയ മറ്റ് രാജ്യങ്ങള്‍. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പല മേഖലകളിലെയും എഫ്ഡിഐ വ്യവസ്ഥകള്‍ ഉദാരമാക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍ .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA