ADVERTISEMENT
രാജ്യത്തെ യാത്രാ വാഹന വില്‍പ്പന തുടര്‍ച്ചയായി പത്താം മാസവും കുറഞ്ഞു. ആഗസ്റ്റില്‍ ആഭ്യന്തര വിപണിയിലെ യാത്രാ വാഹന വില്‍പ്പന 31.57 ശതമാനം കുറവ്‌ രേഖപെടുത്തി. മുന്‍ വര്‍ഷം 2.87,198 വാഹനങ്ങള്‍ വിറ്റ സ്ഥാനത്ത്‌ ഈ വര്‍ഷം വിറ്റത്‌ 1,96,524 വാഹനങ്ങളാണ്‌.
ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ 41.09 ശതമാനം കുറവുണ്ടായി.വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാം നല്‍കുന്ന കണക്കുകള്‍ അനുസരിച്ച്‌ ആഗസ്റ്റില്‍ 1,15,957 കാറുകളാണ്‌ ആഭ്യന്തര വിപണിയില്‍ വിറ്റത്‌. ആഗസ്റ്റില്‍ രാജ്യത്തെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 22.24 ശതമാനം കുറഞ്ഞ്‌ 15,14,196 യൂണിറ്റായി . വാണിജ്യ വാഹന വില്‍പ്പനയില്‍ 38.71 ശതമാനം ഇടിവ്‌ പ്രകടമായി.
ആഗസ്റ്റില്‍ വിവിധ വിഭാഗങ്ങളിലായുള്ള മൊത്തം വാഹന വില്‍പ്പനയില്‍ 23.55 ശതമാനം കുറവാണ്‌ ഉണ്ടായത്‌. ആഗസ്റ്റില്‍ എല്ലാ വിഭാഗങ്ങളിലെയും വാഹന വില്‍പ്പനയില്‍ കുറവാണ്‌ പ്രകടമായത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com