ഓണം; ആക്‌സിസ് ബാങ്ക് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

axis-bank
SHARE

കൊച്ചി∙ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്  ഓണത്തോടനുബന്ധിച്ച് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഡിസ്‌ക്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കൊച്ചി 1 കാര്‍ഡിന്റെ വിതരണ ഫീസായ 150 രൂപ ഇക്കാലത്ത് ഇളവു ചെയ്തു കൊടുക്കും. യാത്രക്കാര്‍ക്ക് അഞ്ചു രൂപയ്ക്ക് കാര്‍ഡ് റീലോഡു ചെയ്യാനും കഴിയും.

കൊച്ചി 1 കാര്‍ഡിലൂടെ ബുക്ക്‌മൈഷോയില്‍ 20 ശതമാനം നിരക്കില്‍ 100 രൂപ വരെ തല്‍സമയ ഡിസ്‌ക്കൗണ്ടും നല്‍കും. സെപ്റ്റംബര്‍ 30 വരെയാണ് യാത്രക്കാര്‍ക്ക് ഈ ഇളവുകള്‍ നല്‍കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA