മ്യൂച്വല്‍ ഫണ്ടുകളിൽ കൂടുതൽ പേർ ചേരുന്നു

HIGHLIGHTS
  • ആഗസ്റ്റില്‍ കൂട്ടിചേര്‍ത്തത് 5 ലക്ഷം പുതിയ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകള്‍
calculating-1
SHARE

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ പലരും മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ചുവട് മാറ്റി തുടങ്ങി. ഓഗസ്റ്റില്‍ മ്യൂച്വല്‍ ഫണ്ടില്‍ 5 ലക്ഷം നിക്ഷേപക അക്കൗണ്ടുകളാണ് പുതിയതായി കൂട്ടി ചേര്‍ത്തത്. ഇതോടെ മൊത്തം മ്യൂച്വല്‍ ഫണ്ട് അക്കൗണ്ടുകളുടെ എണ്ണം 8.53 കോടിയായി. ജൂലൈയില്‍ 10.29 ലക്ഷം പുതിയ ഫോളിയോകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
വ്യക്തിഗത നിക്ഷേപക അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന നമ്പരുകളാണ് ഫോളിയോ. ഒരു നിക്ഷേപകന് ഒന്നിലേറെ ഫോളിയോകള്‍ ഉണ്ടാകാം. മ്യൂച്വല്‍ ഫണ്ടുകളുടെ സംഘടനയായ ആംഫി ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം 44 ഫണ്ട് ഹൗസുകളുടെയും കൂടി മൊത്തം ഫോളിയോകളുടെ എണ്ണം ആഗസ്റ്റില്‍ 8,52,81,22 ആയി ഉയര്‍ന്നു എന്നാണ്. ജൂലൈയില്‍ 8.48 ലക്ഷം ആയിരുന്നു ഫോളിയോകളുടെ എണ്ണം. ജൂണില്‍ 8.38 ലക്ഷവും ഏപ്രിലില്‍ 8.27 ലക്ഷവും ആയിരുന്നു ഫോളിയോകള്‍.
ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതികളിലെ ഫോളിയോകളുടെ എണ്ണം ആഗസ്റ്റില്‍ 6.16 കോടിയായി. കടപ്പത്ര സ്‌കീമുകളിലെ ഫോളിയോകളുടെ 66.75 ലക്ഷമായി ഉയര്‍ന്നു. ആഗസ്റ്റ് അവസാനത്തോടെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 25.47 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA