ആക്‌സിസ് ബാങ്ക് മാഗ്നസ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

card
SHARE

ആക്‌സിസ് ബാങ്ക് സമ്പന്നരായ ഇടപാടുകാരെ ലക്ഷ്യമാക്കി 'മാഗ്നസ് ക്രെഡിറ്റ് കാര്‍ഡ്' പുറത്തിറക്കി. യാത്ര, താമസം, ഭക്ഷണം, സിനിമ ജീവിതത്തിലെ ഏതാവശ്യത്തിനു ഉപയോഗിക്കാവുന്ന വിധത്തിലാണ് ഈ പ്രീമിയം കാര്‍ഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ആക്‌സിസ് ബാങ്കിന്റെ ഇടപാടുകര്‍ക്കു മാത്രമല്ല, മറ്റു ബാങ്കുകളുടെ ഇടപാടുകാര്‍ക്കും ഈ കാര്‍ഡ് ലഭ്യമാണ്. സ്ഥിരമായി യാത്ര ചെയ്യുവര്‍ക്കു ഏറ്റവും മികച്ച കാര്‍ഡാണിതെന്ന് ബാങ്ക് അവകാശപ്പെട്ടു. യാത്രാ വിഭാഗത്തില്‍ ഓരോ വര്‍ഷവും കോപ്ലിമെന്ററി വിമാന ടിക്കറ്റും വര്‍ഷത്തില്‍ എട്ടു തവണ എയര്‍പോര്‍ട്ട് സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള അവസരവും ഇടപാടുകാര്‍ക്കു നല്‍കും.
കുറഞ്ഞ ഫോറക്‌സ് മാര്‍ക്കപ്പ്, കുറഞ്ഞ പലിശ, ഫീസ് രഹിത കാഷ് പിന്‍വലിക്കല്‍ തുടങ്ങിയവ ഇതിന്റെ പ്രത്യേകതകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA