ഫേസ്ബുക്ക് പുതിയ പേമെന്റ് സംവിധാനം അവതരിപ്പിച്ചു

SHARE

ഫേസ്ബുക്ക് പുതിയ പേമെന്റ് സംവിധാനമായ ഫേസ്ബുക്ക് പേ അവതരിപ്പിച്ചു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മെസ്സഞ്ചര്‍ തുടങ്ങിയ കമ്പനിയുടെ വിവിധ ആപ്പുകളില്‍ ഉടന്‍ ഈ പേമെന്റ് സേവനം ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.
യുഎസില്‍ ഈ ആഴ്ച തന്നെ ഫേസ്ബുക്ക് പേ ഉപയോഗിച്ച് തുടങ്ങാം. അതോടെ മെസഞ്ചര്‍ വഴി ധനസമാഹരണം,ടിക്കറ്റ്, ഗെയിം പര്‍ച്ചേഴ്‌സ്, വ്യക്തിഗത പണമിടപാടുകള്‍ എന്നിവ സാധ്യമാകും. വരും ദിനങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഫേസ്ബുക്ക് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലും പുതിയ പേമെന്റ് സംവിധാനം ഉള്‍പ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.
പ്രധാന ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകളും പേപാലും  ഫേസ്ബുക്ക് പേ സ്വീകരിക്കും.
ഫേസ്ബുക്കിലും മെസ്സഞ്ചറിലും വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് ഫേസ്ബുക്ക് പേ അവതരിപ്പിച്ചിരിക്കുന്നത്.
പണമിടപാടുകള്‍ നടത്തുമ്പോള്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി  പിന്‍ അല്ലെങ്കില്‍  ബയോമെട്രിക്‌സ് എന്നിവ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ക്ക് കഴിയും. ഇന്ത്യയില്‍  വാട്‌സ്ആപ്പ് പേ പുറത്തിറക്കാന്‍ ഫേസ്ബുക്ക് ലക്ഷ്യമിടുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA