കൊറോണ ഭീതിയുടെ നിഴലിലും പ്രതീക്ഷയോടെ വിപണി

stock-market
SHARE

രാജ്യമെങ്ങും കൊറോണ  വൈറസിന്റെ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ഓഹരി വിപണി ധൈര്യം കൈവിടാതെ പിടിച്ചു നിൽക്കുകയാണ്. ഇന്ത്യയിൽ മൂന്നു പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടു. എങ്കിലും ഓഹരി വിപണി അതിനെ അത്ര കാര്യമായി എടുത്തിട്ടില്ല. സെൻസെക്സ് ഇന്ന് ഒരവസരത്തിൽ 38,715 പോയിൻറ് വരെ ഉയർന്നെങ്കിലും ഇപ്പോൾ  38, 312 പോയിൻറ്ൽ വ്യാപാരം പുരോഗമിക്കുന്നു. കൊറോണ ഭീതിമൂലം കഴിഞ്ഞ കുറേ ദിവസങ്ങളായി വിപണി സൂചിക താഴേക്ക് ആയിരുന്നു. കൊറോണക്ക് പുതിയ മരുന്ന് കണ്ടുപിടിക്കുന്നു എന്ന  വാർത്തയും വിപണിക്ക് ശുഭ പ്രതീക്ഷ നൽകുന്നു. അത് വിപണിക്ക് ഗുണം ചെയ്യും. എന്നാൽ കൊറോണ ഭീതി രാജ്യത്തിന്റെ കയറ്റുമതിയേയും ഇറക്കുമതിയേയും ബാധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS NEWS
SHOW MORE
FROM ONMANORAMA