ADVERTISEMENT

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 45-ാമത് ബോര്‍ഡ് യോഗത്തില്‍ 5681.98 കോടി രൂപയുടെ 64 പദ്ധതികള്‍ക്ക് ധനാനുമതി നല്‍കി (25/02/2023-@8 നടന്ന എക്‌സിക്യൂട്ടിവ് യോഗത്തിലേതുള്‍പ്പടെ). ഇതോടെ ആകെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്. ഫെബ്രുവരി 27 ന് നടന്ന ജനറല്‍ ബോര്‍ഡ് യോഗത്തിലും ഫെബ്രുവരി 25ന് നടന്ന എക്‌സിക്യൂട്ടിവ് യോഗത്തിലുമായി അനുമതി നല്‍കിയ പദ്ധതികളില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ റോഡുവികസന പദ്ധതികള്‍ക്കുള്ള സ്ഥലമേറ്റെടുപ്പൂള്‍പ്പടെ 3414.16 കോടി രൂപയുടെ 36 പദ്ധതികള്‍ക്കും, കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂര്‍ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന് കീഴില്‍ 8 പദ്ധതികളിലായി 605.49 കോടി രൂപയുടെ പദ്ധതികള്‍ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 9 പദ്ധതികളിലായി 600.48 കോടി രൂപയുടെ പദ്ധതികള്‍ക്കും ജലവിഭവ വകുപ്പിന് കീഴില്‍ 467.32 കോടി രൂപയുടെ 3 പദ്ധതികള്‍ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ 42.04 കോടി രൂപയുടെ 2 പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. ഇതില്‍ തൃശ്ശൂര്‍ കോര്‍പറേഷനിലെ ആധുനിക അറവുശാലയും 12 ഇടങ്ങളില്‍ ആധുനിക ശ്മശാനങ്ങളും ഉള്‍പ്പെടുന്നു. പത്തനതിട്ടയിലെ ബ്ലെസ്സണ്‍ ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 47.93 കോടി രൂപയുടെയും 8 സ്‌കൂളുകളുടെ നവീകരണത്തിനായി 31.11 കോടി രൂപയുടെയും ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പിന് കീഴില്‍ ട്രാന്‍സ്‌റേഷണല്‍ റിസര്‍ച്ച് സെന്റര്‍ നിര്‍മ്മാണത്തിനായി 10.24 കോടി രൂപയുടെയും അനുമതി നല്‍കിയിട്ടുണ്ട്.

ഇത്തവണ ധനാനുമതി നല്‍കിയ പ്രധാന പദ്ധതികള്‍

∙പിണറായി വില്ലേജിലെ വിദ്യാഭ്യാസ സമുച്ചയ നിര്‍മ്മാണത്തിനായി 232.05 കോടി രൂപയുടെ പദ്ധതി.

∙തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ശിശു ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി 279.19 കോടി രൂപയുടെ പദ്ധതി.

∙ കണ്ണൂര്‍ എയര്‍പോര്‍ട്ട് കണക്ടിവിറ്റി പാക്കേജില്‍ ഉള്‍പ്പെടുന്ന 3 റോഡ് പദ്ധതികള്‍ക്കായി 1979.47 കോടി രൂപയുടെ സ്ഥലമേറ്റെടുപ്പിനുള്ള അംഗീകാരം.

∙1157 റിസര്‍ച്ച് പാര്‍ക്കിനായി വിളപ്പില്‍ശാലയില്‍ 50 ഏക്കര്‍ സ്ഥലമേറ്റെടുപ്പിനായി 203.93 കോടി രൂപയുടെ അംഗീകാരം.

∙മട്ടന്നൂര്‍-ഇരിട്ടി, കൊയിലാണ്ടി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 3 കുടിവെള്ള പദ്ധതികളുടെ ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്കുകള്‍ക്കായി 467.32 കോടി രൂപയുടെ അംഗീകാരം.

∙മലയോര ഹൈവേയുടെ ഭാഗമായി 9 പദ്ധതികള്‍ക്കായി 582.82 കോടി രൂപയുടെ അംഗീകാരം

∙തീരദേശ ഹൈവേയുടെ ഭാഗമായി 4 പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി 139.90 കോടി രൂപയുടെ അംഗീകാരം.

∙ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 262.75 കോടി രൂപയുടെ അനുമതി.

∙5 ഇടങ്ങളിലെ ജങ്ഷന്‍ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിനായി 20.55 കോടി രൂപയുടെ അംഗീകാരം.

∙ബാലരാമപുരം അടിപ്പാത ഉള്‍പ്പെടുന്ന കൊടിനട-വഴിമുക്ക് റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 113.90 കോടി രൂപയുടെ അംഗീകാരം.

∙കൊട്ടാരക്കര ബൈപ്പാസിന്റെ സ്ഥലമേറ്റെടുപ്പിനായി 110.36 കോടി രൂപയുടെ അനുമതി.

∙ കോവളത്തിന്റെയും പ്രാന്ത പ്രദേശങ്ങളിലെയും ബീച്ചുകളുടെ അടിസ്ഥാന സാകര്യം മേച്ചപ്പെടുത്തുന്നതിനും മോടിപിടിപ്പിക്കുന്നതിനുമായി 89.09 കോടി രൂപയുടെ പദ്ധതി. * മണക്കാട്-ആറ്റുകാല്‍ ക്ഷേത്രം റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 52.99 കോടി രൂപയുടെ അംഗീകാരം.

∙ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പിന് കീഴിലും ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലുമായി 3 ട്രാന്‍സ്‌നസേഷണല്‍ റിസര്‍ച്ച് സെന്ററുകളുടെ നിര്‍മ്മാണത്തിനായി 47.83 കോടി രൂപയുടെ അനുമതി.

∙ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴില്‍ 3 ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിനായി 76.94 കോടി രൂപയുടെ അനുമതി.

∙5 താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 271.85 കോടി രൂപയുടെ അംഗീകാരം.

∙തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഇമേജോളജി വകുപ്പിന്റെ വികസനത്തിനായി 43.75 കോടി രൂപയുടെ അനുമതി.

∙ഹരിപ്പാട്, അടൂര്‍, കോതമംഗലം എന്നീ മുനിസിപ്പാലിറ്റികളിലും ഏഴോം, കല്ലിയാശ്ശേരി, മൂത്തേടം, പനങ്ങാട്, പഴയന്നൂര്‍, തരിയോട്, തുവ്വൂര്‍, വള്ളത്തോള്‍ നഗര്‍, വഴിക്കടവ് എന്നി പഞ്ചായത്തുകളിലും ആധുനിക ശ്മശാനങ്ങളുടെ നിര്‍മ്മാണത്തിനായി 28.21 കോടി രൂപയുടെ അനുമതി.

∙കോസ്റ്റല്‍ ഷിപ്പിംഗ് & ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിനു കീഴില്‍ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂര്‍ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികള്‍ക്കുള്ള അനുമതി.

സംസ്ഥാനത്തെ വന്‍കിട അടിസ്ഥാന സൌകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍, ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം, ഇറിഗേഷന്‍, ഗതാഗതം, ടൂറിസം, കായികം, വിദ്യാഭ്യാസം, ഈര്‍ജ്ജും തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇത്തരത്തില്‍ 60,352.04 കോടി രൂപയുടെ 1050 അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍ക്കും 20000 കോടി രൂപയുടെ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ ഉള്‍പ്പെടുത്തി ഏഴ് പദ്ധതികള്‍ക്കും ധനാനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി എക്‌സിക്യുടിവ് / ബോര്‍ഡ് യോഗങ്ങളില്‍ നാളിതുവരെ അനുമതി നല്‍കിയിട്ടുള്ളത്. മേഖല തിരിച്ചുള്ള വിശദാംശം പടികകളില്‍ (Annexure 2a&2b) കാണാവുന്നതാണ്.

അംഗീകാരം നല്‍കിയ പദ്ധതികളിലേക്കായി നാളിതുവരെ 23,095.47 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

നാളിതുവരെ 12,089.29 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കിഫ്ബിയ്ക്ക് സാധിച്ചിട്ടുണ്ട്. 

ഇതുവരെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍

1.വനംവകുപ്പ്: മനുഷ്യ-മൃഗ സംഘര്‍ഷം: മുപ്പതിടങ്ങളില്‍ ഫെന്‍സിങ് പൂര്‍ത്തീകരിച്ചു.തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് - 2 ഘടകഭാഗങ്ങള്‍ പൂര്‍ത്തികരിച്ചു- തുക 130.81 കോടി

2.ഫീഷറീസ് വകുപ്പ്: രണ്ട് ഇടങ്ങളിലെ ഫിഷിങ് ഹാര്‍ബറുകളും എട്ടു ഫിഷറീസ് സ്‌കൂളുകളും- തുക 22.53 കോടി

3.പൊതുവിദ്യാഭ്യാസ വകുപ്പ്: 269 സ്‌കൂള്‍ കെട്ടിടങ്ങള്‍, 44705 ഹൈടെക് ക്ലാസ് റൂമുകള്‍, 11257 ഹൈടെക് ലാബുകള്‍(89 പദ്ധതികളിലായി)- തുക: 1780.55 കോടി 4.ഉന്നതവിദ്യാഭ്യാസ വകുപ്പ് : 6 കോളജ് കെട്ടിടങ്ങള്‍ - തുക: 32.43 കോടി

5.ആരോഗ്യ കുടുംബക്ഷേമ വകുപ്പ്: ജിഎംസി തിരുവനന്തപുരം, 1 താലൂക്ക് ആശുപത്രി, 1 ജനറല്‍ ഹോസ്പിറ്റല്‍, 43 ഡയാലിസിസ് സെന്ററുകള്‍, 7 സിസിയു, 8 കാത്‌ലാബുകള്‍- തുക: 334.02 കോടി

6.വ്യവസായ വകുപ്പ്: പെട്രോകെമിക്കല്‍ പാര്‍ക്ക്, 11. വ്യവസായ പാര്‍ക്ക് വികസനത്തിന് വേണ്ടി ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ ഭൂമി ഏറ്റെടുക്കലും വികസനപ്രവര്‍ത്തനങ്ങളും 0.ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കിന്റെ രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കല്‍-തുക: 1479.23 കോടി

7.ഐടി വകുപ്പ്: ടെക്‌നോസിറ്റിയില്‍ രണ്ടുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി കെട്ടിടങ്ങളുടെ നിര്‍മാണം-തുക:100 കോടി

8.പൊതുമരാമത്ത് വകുപ്പ് : 56 പദ്ധതികള്‍- തുക: 2,052.34 കോടി

9.രജിസ്‌ട്രേഷന്‍ വകുപ്പ് : ഏഴ് പദ്ധതികളിലായി 25 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍- തുക. 28.78 കോടി

10.പട്ടികജാതി,പടികവര്‍ഗ വികസനവകുപ്പ്: പോസ്റ്റ് മെട്രിക്ഹോസ്റ്റല്‍,ഐടിഐ,എംആര്‍എസ് കെട്ട്ടങ്ങള്‍(15 എണ്ണം)- തുക: 80.61 കോടി

11.കായിക യുവജനക്ഷേമ വകുപ്പ്: സ്‌പോര്‍ട്‌സ് സാകര്യങ്ങളും സിന്തറ്റിക് ട്രാക്കുകളും അടക്കം 10 സ്റ്റേഡിയങ്ങള്‍ - തുക: 109.50 കോടി

12.ടൂറിസം വകുപ്പ് : ആലപ്പുഴ പൈത്യക പദ്ധതിയുടെ 5 ഘടക ഭാഗങ്ങള്‍-തുക.15.15 കോടി

13.ജലവിഭവ വകുപ്പ്; 14 കുടിവെള്ളപദ്ധതികള്‍ - തുക: 336.58 കോടി 14.സാംസ്‌കാരിക വകുപ്പ്: കോട്ടയത്ത് ലളിതാംബിക അന്തര്‍ജനം സാംസ്‌കാരിക സമുച്ചയത്തിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ - തുക: 6.03 കോടി

15.പൊതുമരാമത്ത് - ദേശീയപാതാ അഥോറിറ്റി: ദേശീയ പാതയ്ക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ - തുക:5,-80.74. കോടി രൂപ

ആകെ തുക: 12,089.29 കോടി രൂപ

കിഫ്ബി അനുമതി നല്‍കിയ പദ്ധതികളുടെ സ്ഥിതിവിവരം

എല്ലാ വകുപ്പുകളിലുമായി 60,352 കോടി രൂപയുടെ 1050 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിന് കീഴിലാണ് ഏറ്റവും കൂടുതല്‍ പദ്ധതിക്ക് (485)അനുമതി നല്‍കിയിട്ടുള്ളത്.

പൊതുവിദൃഭ്യാസ വകുപ്പിന് കീഴില്‍ 143 പദ്ധതികള്‍ക്കും, ജലവിഭവവകുപ്പിന് കീഴില്‍ 96 പദ്ധതികള്‍ക്കും , ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 73 പദ്ധതികള്‍ക്കും, ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ 61 പദ്ധതികള്‍ക്കും കായിക യുവജനക്ഷേമവകുപ്പിന് കീഴില്‍ 39 പദ്ധതികള്‍ക്കും, മത്സ്യബന്ധന വകുപ്പിന് കീഴില്‍ 26 പദ്ധതികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. (പൂര്‍ണവിവരങ്ങള്‍ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പട്ടിക കാണുക)

ഇതില്‍ 599 പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. 21,989.77 കോടി രൂപയ്ക്കാണ് ഈ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ 546 പദ്ധതികളുടെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയോ അവാര്‍ഡ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. 20,054.72 കോടി രൂപയാണ് ആരംഭിച്ച/അവാര്‍ഡ് ചെയ്യപ്പെട്ട പദ്ധതികളുടെ ആകെ കരാര്‍ തുക. ഇതിനുപുറമേയാണ് 22,877.17 കോടി രൂപയുടെ ഏഴ് ഭൂമി ഏറ്റെടുക്കല്‍പദ്ധതികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ പൊതുമരാമത്ത്0- ദേശീയ പാതാ അഥോറിറ്റിയും നേതൃത്വം നല്‍കുന്ന ഭൂമി ഏറ്റെടുക്കലിനായുള്ള 6769.01 കോടി രൂപയും മൂന്ന് വ്യവസായ പാര്‍ക്കുകള്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഭുമി ഏറ്റെടുക്കല്‍ ,കൊച്ചി- ബംഗലുരു വ്യവസായ ഇടനാഴി എന്നിവയ്ക്കായുള്ള 16,108.16 കോടി രൂപയും ഉള്‍പ്പെടുന്നു.അങ്ങനെ ആകെ 22,877.17 കോടി രൂപയുടെ 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

അങ്ങനെ അടിസ്ഥാനസാകര്യ വികസനമേഖലയില്‍ 1050 പദ്ധതികളും 7 ഭൂമി ഏറ്റെടുക്കല്‍ പദ്ധതികളും ചേര്‍ന്ന് ആകെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്.

കിഫ്ബിയുടെ ധനസ്ഥിതി

നിലവില്‍ 80,000 കോടിയില്‍പരം രൂപയുടെ 1057 പദ്ധതികള്‍ കീഫ് ബോര്‍ഡ് അംഗീകാരം നല്‍കി കഴിഞ്ഞു. വൃത്യസ്തമായ മേഖലയിലുള്ള ഈ പദ്ധതികള്‍ വിവിധ നിര്‍മ്മാണ ഘട്ടങ്ങളില്‍ ആണ്. കിഫ്ബിയ്ക്ക് പ്രധാന വരുമാന സ്രോതസ് ആയി നിശ്ചയിച്ചിട്ടുള്ള മോട്ടോര്‍ വെഹിക്കിള്‍ ടാക്സ് - പെട്രോളിയം സെസ് ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും നാളിതുവരെ 12,606 കോടി ലഭിച്ചിട്ടുണ്ട്. ധനസമാഹരണത്തിന്റെ ഭാഗമായി വിവിധ ബാങ്കുകള്‍/ ധനകാര്യവികസന ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ലോണുകള്‍, ബോണ്ടുകള്‍ എന്നിവയിലൂടെ ഉറപ്പുവരുത്തിയ 21,320 കോടി രൂപയില്‍ നിന്നും 17,689 കോടി രൂപ കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. നാളിതുവരെ 23,095 കോടി രൂപ പദ്ധതികളിലേക്കായി വിനിയോഗിക്കുവാന്‍ കിഫ്ബിയ്ക്ക് കഴിഞ്ഞിട്ടുണ്ട് (Annexure-4).

ഈ പദ്ധതികള്‍ക്കുള്ള പണം, ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ വിവേകപൂര്‍വ്വം കണ്ടെത്തുക എന്നതും തീരുമാനങ്ങളെടുക്കുക എന്നതും വളരെയധികം ശ്രമകരമായി ഒരു പ്രക്രിയയാണ്. ഉചിതമായ രീതിയില്‍ വിവേകപൂര്‍വ്ൃവമായി ധനസമാഹരണം നടത്തുന്നതിനു കിഫ്ബിയെ സഹായിക്കുന്നത് അതിന്റെ അസറ്റ്-ലയബിലിറ്റി മാനേജ്‌മെന്റ് (ALM) സംവിധാനമാണ്. കിഫ്ബിയ്ക്ക് ലഭിക്കുവാനുള്ള വരുമാനങ്ങളെയും പദ്ധതികളുടെ നിര്‍മ്മാണ ഘട്ടം അനുസരിച്ചുള്ള ഭാവി ചെലവുകളെയും മറ്റ് വായ്പ ചെലവുകളെയുമെല്ലാം പരിഗണിച്ച് ശാസ്ത്രീയമായ രീതിയില്‍ വിവേകപൂര്‍വ്വമായ കടമെടുപ്പ് നിര്‍ദ്ദേശിക്കുകയാണ് കിഫ്ബിയുടെ ALM ചെയുന്നത്. പദ്ധതികളുടെ പുരോഗതിയും അതനുസരിച്ച് അവയ്ക്ക് ഭാവിയില്‍ എന്നൊക്കെ ഫണ്ട് ആവശ്യമായി വരും എന്ന വിവരവും കിഫ്ബിയുടെ വിവിധ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകള്‍ വഴി ലഭിക്കുന്ന വിവരങ്ങളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റ്റലിജന്‍സ് (Al) ഉപയോഗിച്ച് അപഗ്രഥനം നടത്തി ഓരോ സമയവും കിഫ്ബിക്ക് ആവശ്യമായ ഫണ്ട് എത്രയെന്ന് കണ്ടുപിടിക്കാന്‍ സംവിധാനം നിലവിലുണ്ട്. കിഫ്ബി ധനകാര്യ അനുമതി നല്‍കുന്നത് മുതല്‍ പദ്ധതിയുടെ നടത്തിപ്പിന്റെ ഓരോഘട്ടത്തിലും ഇതിനാവശ്യമായ ഡാറ്റകള്‍ ശേഖരിക്കുന്നുണ്ട്. ഈ ഡാറ്റകള്‍ വിശദമായി പരിശോധിക്കുന്നതിലൂടെ ഓരോ ജോലിയുടെയും പണം എപ്പോള്‍ ആവശ്യമായി വരും എന്നത് ഇതിലൂടെ കിഫ്ബിയ്ക്ക് അറിയാനും കഴിയും. കിഫ്ബിയുടെ കൈവശം ഉള്ള ഫണ്ട്, ലഭിക്കുന്ന മോട്ടോര്‍ വെഹിക്കിള്‍ ടാക്സ് - പെട്രോളിയം സെസ് മറ്റ് വരുമാനങ്ങള്‍ എന്നിവ കൂടി കണക്കിലെടുത്താകും ഭാവിയില്‍ ആവശ്യമായ ഫണ്ട് എത്രയെന്ന് നിശ്ച്ചയിക്കുക. ഈ സംവിധാനം വഴി കിഫ്ബി ധനഅനുമതി നല്‍കുന്ന എല്ലാ പദ്ധതികളുടെയും നടത്തിപ്പിന് ആവശ്യമായ ഫണ്ട് എപ്പോളോക്കെ വേണ്ടിവരും എന്ന് നിശ്ചയിക്കാന്‍ കഴിയും.

കിഫ്ബിയില്‍ ബില്ലുകള്‍ മുടക്കം കൂടാതെ നല്കിയാല്‍ മാത്രമേ കോണ്‍ട്രാക്ടര്‍മാര്‍ സമയബന്ധിതമായും ഗുണനിലവാരത്തിലും പ്രവര്‍ത്തികള്‍ നടത്തുവെന്ന് കിഫ്ബിയ്ക്ക് ഉത്തമ ബോധ്യം ഉണ്ട്. അതിനാല്‍ ഭാവിയില്‍ ഒരുവര്‍ഷം വരെയുള്ള ബില്ലുകള്‍ക്ക് ആവശ്യമായ തുക നേരത്തെതന്നെ സ്വരൂപിക്കാന്‍ അനുമതി ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഇതുമൂലം ഭാവിയിലെ ഒരുവര്‍ഷം വരെയുള്ള ബില്ലുകളില്‍ പേയ്‌മെന്റുകള്‍ നടത്താന്‍ ആവശ്യമായ ഫണ്ട് ഇപ്പോഴും കിഫ്ബിയുടെ കൈവശം ഉണ്ടായിരിക്കും. ബന്ധപ്പെട്ട പദ്ധതി നിര്‍വ്വഹണ ഏജന്‍സികള്‍ (SPV) എല്ലാ രണ്ടാഴ്ചയിലും കിഫ്ബിയുടെ പ്രോജക്ട് & ഫിനാന്‍സ് മാനേജ്‌മെന്റ് സോഫ്‌റ്റ്യെയറില്‍ അപ്‌ഡേറ്റ് ചെയുന്നുണ്ട്. കിഫ്ബിയുടെ നിലവിലുള്ള വായ്പകളും അവയുടെ തിരിച്ചടവ് പ്രതിബദ്ധതയും കൃത്യമായി ALM സംവിധാനത്തിന് ലഭ്യമാണ്. കിഫ്ബിയ്ക്ക് സമീപ ഭാവിയില്‍ ലഭിക്കാനുള്ള വരുമാനങ്ങള്‍ അവയുടെ ലഭ്യമായ മുന്‍വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ALM കണക്കുകൂട്ടുന്നു. ഈ വിവരങ്ങളെയെല്ലാം ശാസ്ത്രീയമായി വിശകലനം ചെയ്ത് നിലവിലെ സ്ഥിതിയില്‍ വരും നാളുകളില്‍ എന്നൊക്കെ എത്ര തുക വായ്പയായി കിഫ്ബിയ്ക്ക് കണ്ടെത്തേണ്ടിവരും എന്നുള്ള കണക്കുകളും ALM സംവിധാനം നല്‍കുന്നു.

വിവിധ അക്കൗണ്ടുകളിലായി നിലവില്‍ കിഫ്ബിയുടെ കൈവശം 6,959 കോടി രൂപ ബാക്കിയുണ്ട്. കൂടാതെ 3,632 കോടി രൂപ അനുവദിച്ച് കിട്ടിയ വിവിധ വായ്പകളില്‍ നിന്നായി എടുക്കുവാന്‍ ബാക്കിയുണ്ട്. ALM കണക്കുകൂട്ടുന്നത് പ്രകാരം നിലവിലെ സ്ഥിതിയില്‍ 2023-24 സാമ്പത്തിക വര്‍ഷം 9,000 കോടി രൂപ കിഫ്ബിയ്ക്ക് വായ്പ്പയിനത്തില്‍ ധനവിപണിയില്‍ നിന്നും കണ്ടെത്തേണ്ടിവരും.

ഇത്തരത്തില്‍ പദ്ധതികള്‍ക്കായി നല്‍കുവാന്‍ കിഫ്ബിയുടെ കൈവശം നിലവില്‍ ആവശ്യത്തിനുള്ള ഫണ്ട് ലഭ്യമാണ്. സാമ്പത്തിക വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പശ്ചാത്തല സൗകര്യ വികസനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കിഫ്ബി പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ആക്ട് പ്രകാരം ലഭിക്കേണ്ട തുക മുടക്കമില്ലാതെ നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കിീഫ്ബിയ്ക്ക് മാര്‍ക്കറ്റില്‍ നിന്നും ഫണ്ട് കണ്ടെത്തുന്നതിനു പ്രതിസന്ധികള്‍ ഒന്നും തന്നെയില്ല. എന്നാല്‍ കിഫ്ബിപോലെയുള്ള സ്ഥപനങ്ങളുടെ വായ്പ് സംസ്ഥാനത്തിന്റെ വായ്പ പരിധിയില്‍ ഉള്‍പ്പെടുത്തിയതു കാരണം സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്. ഇത് ഗൗരവകരമായ ഒരു സ്ഥിതിവിശേഷമാണ്. സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെച്ചിട്ടുള്ള മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും ക്ഷേമ പദ്ധതികളേയും ഇവ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നത് വസ്തുതയാണ്.

English Summary : Kifbi Approved 64 Projects

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com