മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് : ബിസിനസ് വളർച്ചയ്ക്കായി പുതുവഴികൾ അറിയാൻ അവസരം

Mail This Article
സംരംഭകനോ സ്വന്തം ബിസിനസ് സ്വപ്നം കാണുന്ന വ്യക്തിയോ ആണോ നിങ്ങൾ? എങ്കിൽ നിലവിലെ വെല്ലുവിളികൾ, ഭാവിയിലെ അവസരങ്ങൾ, വളർച്ച ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികൾ എന്നിവയെ കുറിച്ച് വിദദ്ധരിൽ നിന്നും അറിയാൻ മികച്ച അവസരമാകും മനോരമ സമ്പാദ്യം ബിസിനസ് സമിറ്റ് 2023.
സംരംഭകത്വത്തിലൂടെ ഒരു പുതുകേരളാ മോഡൽ എന്ന ആശയവുമായാണ് മലയാള മനോരമ സമ്പാദ്യം കേരളാ ബിസിനസ് സമ്മിറ്റ് 2023 സംഘടിപ്പിക്കുന്നത്. ബിസിനസുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ദേശീയ–സംസ്ഥാന തലത്തിലുമുള്ള പ്രമുഖർ പങ്കുവെയ്ക്കുന്ന അനുഭവങ്ങളും ആശയങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് പുതിയ ഊർജവും വീക്ഷണവും പകർന്നു നലകും. നവംബർ15ന് കൊച്ചി ലേ മെറിഡിയനിൽ വച്ച് രാവിലെ ആരംഭിക്കുന്ന ഏക ദിന പരിപാടിയുടെ ഭാഗമാവാൻ നിങ്ങൾക്കും അവസരം. കൂടുതൽ വിവരങ്ങൾക്ക് 8714 605087/88 , sampadyam@mm.co.in