ADVERTISEMENT

ഇന്ത്യൻ കരകൗശല മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ റിലയൻസ് റീട്ടെയിലിന്റെ ആദ്യ സ്വദേശ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി തെലങ്കാനയിൽ ആദ്യ സ്റ്റോർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കലാകാരന്മാരെയും കരകൗശല വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുന്നതിനും  അവരുടെ കഴിവും വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വേദി സൃഷ്ടിക്കാനുള്ള നിത അംബാനിയുടെ ശ്രമത്തിൽ നിന്നാരംഭിച്ചതാണ് സ്വദേശ്.

“സ്വദേശ്, ഇന്ത്യയുടെ പരമ്പരാഗത കലകൾക്കും കരകൗശല വിദഗ്ധർക്കുമുള്ള  സങ്കീർത്തനമാണ്. ഇത് 'മേക്ക് ഇൻ ഇന്ത്യ'യുടെ ആത്മാവിനെ ഉയർത്തിക്കാട്ടുകയും നമ്മുടെ വിദഗ്ധരായ കരകൗശല തൊഴിലാളികൾക്ക് ആദരവും ഉപജീവനമാർഗവും നൽകുകയും ചെയ്യും. ഇന്ത്യയിൽ മാത്രമല്ല, യുഎസിലും യൂറോപ്പിലും സ്വദേശ് വ്യാപിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു", ഉദ്‌ഘാടന വേളയിൽ നിത അംബാനി പറഞ്ഞു. തെലങ്കാനയിലെ ജൂബിലി ഹിൽസിലെ ആദ്യ സ്വദേശ് സ്റ്റോർ 20,000 ചതുരശ്ര അടിയിലാണ് നിർമിച്ചിരിക്കുന്നത്.

റിലയൻസ് റീട്ടെയിലിന്റെ സ്വദേശ് സ്റ്റോറുകൾ ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപങ്ങളെയും സർഗ്ഗാത്മക ആവിഷ്‌കാരങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക മാത്രമല്ല, കരകൗശല തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും സുസ്ഥിരമായ ഉപജീവന അവസരങ്ങളൊരുക്കുകയും ചെയ്യും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ജീവകാരുണ്യ വിഭാഗമായ റിലയൻസ് ഫൗണ്ടേഷനാണിതിന് രൂപം നൽകിയത്.

English Summary:

Reliance Retail Swadesh Store Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com