ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിനും ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്ടെന്നു ലാഭം വർധിക്കുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്നതാണ് വിൻഡ്‌ഫോൾ ടാക്‌സ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ് നികുതി കുറയ്ക്കാൻ കാരണം. സ്പെഷൽ അഡീഷനൽ എക്സൈസ് ഡ്യൂട്ടി ആയി പിരിക്കുന്ന തുക, ക്രൂഡ് ഓയിൽ ടണ്ണിന് 9800 രൂപയിൽനിന്ന് 6300 രൂപയായിട്ടാണ് കുറച്ചത്. നവംബർ ഒന്നിന് നികുതി 9,050 രൂപയിൽനിന്ന് 9,800 രൂപയായി കൂട്ടിയിരുന്നു. ഡീസൽ കയറ്റുമതിക്കുള്ള നികുതി ലീറ്ററിന് 2 രൂപയിൽനിന്ന് ഒരു രൂപയായും കുറച്ചു. കയറ്റുമതി ചെയ്യുന്ന വിമാന ഇന്ധനത്തിനും പെട്രോളിനും  നികുതി പൂജ്യമാണ്. ഈ മാസം ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത് ശരാശരി ബാരലിന് 84.78 ഡോളറിനാണ്. ഒക്ടോബറിൽ ഇത് 90.08 ഡോളറായിരുന്നു. 

കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ഇന്ത്യ ആദ്യമായി ഊർജോൽപാദക കമ്പനികൾക്ക് വിൻഡ്ഫോൾ പ്രോഫിറ്റ് ടാക്സ് ഏർപ്പെടുത്തിയത്. രാജ്യാന്തര ക്രൂഡ് വില 75 ഡോളറിന് മുകളിലാണെങ്കിൽ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തും. 

English Summary:

Wind Fall Tax Reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT