ADVERTISEMENT

ന്യൂഡൽഹി∙ റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ചട്ടലംഘനങ്ങൾക്കുള്ള പിഴത്തുക വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് നടപടി. ധനകാര്യസ്ഥാപനങ്ങളുടെ വലുപ്പമനുസരിച്ച് പിഴത്തുക നിർണയിക്കുക, ആവർത്തിച്ചുള്ള പിഴവുകൾക്ക് അധികപിഴ, തലപ്പത്തുള്ള ജീവനക്കാരിൽ നിന്ന് തുക തിരിച്ചുപിടിക്കുക അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചേക്കും. 2022–23ൽ 211 കേസുകളിലായി 40.39 കോടി രൂപയാണ് വിവിധ സ്ഥാപനങ്ങളുടെമേൽ ആർബിഐ ചുമത്തിയത്. ആർബിഐ നിലവിൽ ചുമത്തുന്ന പിഴ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നും വിലയിരുത്തലുണ്ട്.

English Summary:

RBI may increase the fine of financial institutions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com