ADVERTISEMENT

കൊച്ചി ∙ സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനു മികച്ച അറ്റാദായം; 197.19 % വാർഷിക വർധനയോടെ 305.36 കോടി രൂപ. മുൻ വർഷം ഇതേ കാലയളവിൽ 102.75 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭം 203.24 കോടിയിൽ നിന്നു 483.45 കോടിയായി; വർധന 137.87 %. 

മൊത്ത നിഷ്ക്രിയ ആസ്തികൾ 5.48 % നിന്നു 4.74 ആയി. അറ്റ നിഷ്ക്രിയ ആസ്തി 2.26 % നിന്ന് 1.61 % ആയി കുറയ്ക്കാനും കഴിഞ്ഞു. ഓഹരികളിലുള്ള വരുമാനം 6.42 % നിന്ന് 16.38 % ആയി ഉയർന്നു. റീട്ടെയ്ൽ നിക്ഷേപങ്ങൾ 7.25 % വർധിച്ച് 95,088 കോടി രൂപയിലെത്തി. പ്രവാസി നിക്ഷേപം 4.55 % വർധിച്ച് 29,236 കോടിയായി. കാസ നിക്ഷേപം 2.83 % വർധിച്ചു. വായ്പ വിതരണം 10.80 % വളർച്ചയോടെ 70,117 കോടിയിൽ നിന്ന് 77,686 കോടിയിലെത്തി. സ്വർണ വായ്പ 13,053 കോടി രൂപയിൽ നിന്ന് 15,369 കോടിയായി; 17.74 % വളർച്ച. 

English Summary:

305.36 crore net profit for South Indian bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com