ആദ്യ ഹൈഡ്രജൻ കണ്ടെയ്നർ ഫീഡർ കപ്പൽ നിർമാണം തുടങ്ങി കൊച്ചിൻ ഷിപ്യാഡ്

Mail This Article
×
കൊച്ചി ∙ ഹൈഡ്രജൻ ഇന്ധനത്തിൽ (ഹൈഡ്രജൻ ഫ്യൂവൽ സെൽ) പ്രവർത്തിക്കുന്ന, ലോകത്തെ ആദ്യ കണ്ടെയ്നർ ഫീഡർ കപ്പൽ നിർമിക്കുന്നത് ഇന്ത്യയുടെ അഭിമാനമായ കൊച്ചിൻ ഷിപ്യാഡ്; ആദ്യ കപ്പൽ നിർമിക്കുന്നതിനുള്ള സ്റ്റീൽ മുറിക്കൽ ചടങ്ങ് ഇന്നലെ നടന്നു. നെതർലൻഡ്സിലെ റോട്ടർഡാം ആസ്ഥാനമായ ആഗോള ലോജിസ്റ്റിക് കമ്പനിയായ സാംസ്കിപിനു വേണ്ടി മൊത്തം 550 കോടി രൂപ ചെലവിൽ 2 കപ്പലുകളാണു ഷിപ്യാഡ് നിർമിക്കുന്നത്.
ആദ്യ കപ്പൽ അടുത്ത വർഷം അവസാനം സാംസ്കിപിനു കൈമാറും. 365 എഫ്ഇയു (ഫോർട്ടി ഫുട് ഇക്വലന്റ് യൂണിറ്റ്) കണ്ടെയ്നറുകൾ വഹിക്കാൻ കഴിയുന്ന കപ്പലുകളാണിവ. ഹബ് തുറമുഖങ്ങളിലെത്തുന്ന കൂറ്റൻ മദർ വെസലുകളിൽ നിന്നു കണ്ടെയ്നറുകൾ മാറ്റിക്കയറ്റി മറ്റു തുറമുഖങ്ങളിൽ എത്തിക്കുന്നതിനാണു ചെറിയ ഫീഡർ കപ്പലുകൾ ഉപയോഗിക്കുന്നത്.
English Summary:
Hydogen Container Feeder ship construction started in shipyard
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.