സ്ഥിരനിക്ഷേപ പലിശ കൂട്ടി എസ്ബിഐ

Mail This Article
×
ന്യൂഡൽഹി∙ രണ്ടു കോടി രൂപ വരെയുള്ള ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ 0.75 ശതമാനം വരെ വർധിപ്പിച്ച് എസ്ബിഐ. ഇതോടെ 46–179 ദിവസ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് പലിശ 5.50% ആയി. 180–210 ദിവസം, 211 ദിവസം മുതൽ ഒരു വർഷത്തിനു താഴെ തുടങ്ങിയ കാലയളവിലെ പലിശനിരക്ക് യഥാക്രമം 6%, 6.25% ആക്കി. മുതിർന്ന പൗരന്മാർക്ക് 0.50% പലിശ കൂടുതലായി കിട്ടും. 2 കോടി രൂപയ്ക്കു മുകളിലുള്ള ഹ്രസ്വകാല, ദീർഘകാല നിക്ഷേപങ്ങളുടെ പലിശയും കൂട്ടി. 7 ദിവസം മുതൽ 210 ദിവസം വരെയുള്ള കാലയളവിലെ വിവിധ നിക്ഷേപങ്ങൾക്ക് പലിശ 0.10%-0.25% ആണ് കൂട്ടിയത്.
English Summary:
SBI hike fd interest rate
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.