‘ഡി സ്പേയ്സി’ന്റെ സോഫ്റ്റ്‌വെയർ വികസന കേന്ദ്രം തിരുവനന്തപുരത്ത്
![vehicle-1 vehicle-1](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2023/9/5/vehicle-1.jpg?w=1120&h=583)
Mail This Article
×
തിരുവനന്തപുരം ∙ വാഹന ഗതാഗതം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷിതവും കുറ്റമറ്റതുമാക്കുന്ന സോഫ്റ്റ്‌വെയർ നിർമാതാക്കളായ ‘ഡി സ്പേയ്സി’ന്റെ സോഫ്റ്റ്‌വെയർ വികസന കേന്ദ്രം ‘ഡി സ്പേയ്സ് ഇന്ത്യ സോഫ്റ്റ്‌വെയർ ആൻഡ് ടെക്നോളജീസ്’ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. കേരളത്തിൽ ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കണക്ടിവിറ്റി, വിദഗ്ധരായ എൻജിനീയിറിങ്– ഐടി ഉദ്യോഗാർഥികളുടെ സാന്നിധ്യം എന്നിവ കണക്കിലെടുത്താണ് ഇവിടെ കേന്ദ്രം ആരംഭിച്ചതെന്നു മാനേജിങ് ഡയറക്ടർ ഫ്രാങ്ക്ളിൻ ജോർജ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി.രാജീവ് പങ്കെടുത്തു. ഇന്ത്യയ്ക്കു പുറമേ 9 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.
English Summary:
D Space's software development center in Thiruvananthapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.