ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്ന് ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ  8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്. 

ശനിയാഴ്ച ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവിൽ വില രേഖപ്പെടുത്തിയ ശേഷം സ്വർണം തിരിച്ചു കയറുകയാണ്. രാജ്യാന്തര വിപണിയിലും സ്വർണം മാറ്റമില്ലാതെ തുടരുന്നു. യുഎസ് ഫെഡ് ഇത്തവണ പലിശ നിരക്കുകളിൽ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനം പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളിൽ സ്വർണ വിലയെ മുന്നോട്ട് നയിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അതേസമയം സംസ്ഥാനത്തെ വെള്ളി വില ഇടിഞ്ഞു. ഗ്രാമിന് ഒരു രൂപ കുറഞ്ഞു 94 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

English Summary:

Gold Prices Steady: Current Rates and Market Trends Analyzed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com