സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Mail This Article
×
രണ്ടുദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ആണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,590 രൂപയിലും പവന് 52,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയിൽ അമേരിക്കൻ പണപ്പെരുപ്പം ക്രമപ്പെട്ടത് ബോണ്ട് യീൽഡിന് നൽകിയ തിരുത്തൽ സ്വർണത്തിന് അനുകൂലമായയെങ്കിലും ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ സ്വർണ വില വീണ്ടും താഴെയിറക്കി.
ഏഷ്യൻ വിപണി സമയത്ത് രാജ്യാന്തര സ്വർണ വില 2332 ഡോളറിലാണ് വ്യാപാരം തുടരുന്നത്. സംസ്ഥാനത്തെ വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 94 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
English Summary:
Gold Price Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.