53,000 രൂപയിലേക്ക് തിരികെ എത്തി സ്വർണ വില

Mail This Article
ആഴ്ചയവസാനം 53,000 രൂപയിലേക്ക് തിരികെ എത്തി സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ച് ഗ്രാമിന് 6,650 രൂപയിലും പവന് 53,200 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് ഗ്രാമിന് 6,590 രൂപയിലും പവന് 52,720 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണം 52,000 രൂപയിലേക്ക് ഇടിഞ്ഞത്.
ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയുമാണ് കഴിഞ്ഞ ശനിയാഴ്ച ഇടിഞ്ഞത്. ഗ്രാമിന് 6,570 രൂപയിലും പവന് 52,560 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും ഇടിവിൽ വ്യാപാരം നടക്കുന്നത്.
-
Also Read
ആരോഗ്യ ഇൻഷുറൻസ്: തൽക്കാലമില്ലെന്ന് എൽഐസി
18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ സ്വർണ ശേഖരം വാങ്ങുന്നത് നിർത്തിവെച്ചു എന്ന വാർത്ത പുറത്തുവന്നതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില താഴേക്ക് പോയത്.രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് l 1.3 ശതമാനം ഉയർന്ന് ഔൺസിന് 2,332.55 ഡോളറിലും
യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 1.3 ശതമാനം താഴ്ന്ന് 2,349.1 ഡോളറിലുമെത്തി.അതേ സമയം വർഷാവസാനത്തോടെ യു എസ് പണപെരുപ്പം കുറയുന്നതിന്റെ സൂചനകൾ പുറത്തു വന്നത് ഫെഡ് നിരക്കുകൾ കുറയ്ക്കുമെന്ന പ്രതിക്ഷ ഉണർത്തിയത് സ്വർണ വിലയെ കഴിഞ്ഞ മണിക്കൂറിൽ സ്വാധീനിച്ചു. സംസ്ഥാനത്തെ വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വർധിച്ച് 95 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.