ആരോഗ്യ ഇൻഷുറൻസ്: തൽക്കാലമില്ലെന്ന് എൽഐസി

Mail This Article
×
ന്യൂഡൽഹി∙ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് കമ്പനിയെ ഏറ്റെടുത്ത് ആരോഗ്യഇൻഷുറൻസ് മേഖലയിലേക്ക് കടക്കുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്കു കടക്കാനുള്ള ഔദ്യോഗിക നടപടികൾ ഇപ്പോഴില്ലെന്നാണ് എൽഐസിയുടെ വിശദീകരണം.
നിലവിലെ ചട്ടമനുസരിച്ച് ലൈഫ് ഇൻഷുറൻസ് കമ്പനികൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാനാവില്ല. ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്കേ ഇതിനു കഴിയൂ. അതേസമയം, അഭ്യൂഹത്തെത്തുടർന്ന് ഇന്നലെ എൽഐസി ഓഹരികൾ 7 ശതമാനത്തോളം കുതിച്ചുയർന്നു.
English Summary:
LIC denying the rumours about health insurance
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.