ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 6,630 രൂപയിലും പവന് 53,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ടു ദിവസം കൊണ്ട് പവന് 240 രൂപ കുറഞ്ഞു.

ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ  8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന്  52,560 രൂപയുമാണ്. 53,000 രൂപയിൽ നിന്നും വീണ്ടും സ്വർണം ഇടിഞ്ഞത് ആഭരണ പ്രേമികളെ സംബന്ധിച്ച്  ആശ്വാസമാണ്. ബുക്കിങ് സൗകര്യം പ്രയോജനം ചെയ്യും.

യുഎസ് റീടെയ്ൽ വിൽപനയുടെ പോസിറ്റീവ് ഡാറ്റ പ്രതീക്ഷയും ചൊവ്വാഴ്ച യുഎസ് ഫെഡ് അംഗങ്ങളുടെ പ്രസംഗത്തിൽ നിന്നുള്ള ടൈംലൈനും കാരണം സ്വർണ വില രാജ്യാന്തര വിപണിയിൽ ഉയരത്തിലാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,323.51 ഡോളറാണു നിലവാരം. അതേ‌സമയം സ്വർണത്തിന്റെ ദീര്‍ഘകാല ഭാവി സുരക്ഷിതമായതിനാൽ നിക്ഷേപകർക്കും അനുകൂല സമയമാണെന്ന് വിദഗ്ധർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com