വീണ്ടും 53,000 രൂപ കടന്ന് സ്വർണ വില

Mail This Article
രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 53,000 രൂപ കടന്ന് സംസ്ഥാനത്തെ സ്വർണ വില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.
-
Also Read
നിങ്ങൾക്കുമാകാം ബിഎസ്എൻഎൽ ‘മുതലാളി’
രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നതും, യുദ്ധവ്യാപന വാർത്തകളും പിന്തുണ നൽകിയതോടെ സ്വർണ വില വീണ്ടും മുന്നേറ്റപാതയിലാണ്. യുഎസ് സാമ്പത്തിക പ്രകടനം ദുർബലമായതിനാൽ ഫെഡറൽ റിസർവ് ഈ വർഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയതിനാൽ വ്യാഴാഴ്ച സ്‌പോട്ട് ഗോൾഡ് വില 0.2 ശതമാനം ഉയർന്ന് ഔൺസിന് 2,331.38 ഡോളറിലെത്തി. സ്വർണ ഫ്യൂച്ചറുകൾ 0.1% ഇടിഞ്ഞ് 2,345.00 ഡോളറും ആയി. റെക്കോർഡ് നിരക്കിൽ നിന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 3%ൽ ഏറെയാണ് രാജ്യാന്തര സ്വർണ വില വീണത്. വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, സെപ്റ്റംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം എന്നിവയും സ്വർണവിലയെ സ്വാധീനിക്കും.
അതേസമയം സംസ്ഥാനത്തെ വെള്ളി വിലയിലും വർധനയുണ്ട്. ഗ്രാമിന് 1 രൂപ വർധിച്ച് 96 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.