കുത്തനെ ഇടിഞ്ഞ് സ്വർണ വില
Mail This Article
സംസ്ഥാനത്ത് ചാഞ്ചാട്ടം തുടർന്ന് സ്വർണവില. ഇന്നലെ മുന്നേറ്റം നേടിയ സ്വർണ വില ഇന്ന് ഇടിഞ്ഞു. ഗ്രാമിന് 80 രൂപയും 640 രൂപയും ഇന്ന് കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,635 രൂപയിലും പവന് 53,080 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് ഇതോടെ ഗ്രാമിന് 6715 രൂപയിലും പവന് 53,720 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ചൈന കൂടുതൽ വാങ്ങുന്നത് നിർത്തിവച്ചതും അമേരിക്കയിൽ കുറഞ്ഞു വരുന്ന പണപ്പെരുപ്പവും യൂറോപ്യൻ ഓഹരി വിപണിയിൽ കാണുന്ന തിരിച്ചടിയും ഈ വർഷം തന്നെ അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കൽ നടപടികൾ ഉണ്ടാകുമെന്ന വിലയിരുത്തലും ഈ ആഴ്ച സ്വർണ വിലയെ സ്വാധീനിച്ചു.