സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല

Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. ഇന്നലെയാണ് സ്വർണം ഈ നിരക്കിലെത്തിയത്.
ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്. സ്വർണവില പ്രവചനാതീതമായതിനാൽ കുറയുമ്പോൾ ബുക്ക് ചെയ്യുന്നത് നല്ലതാണ്. വിലയുടെ 10% ബുക്ക് ചെയ്യുമ്പോൾ നൽകേണ്ടിവരും.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഇടിഞ്ഞു. ഫെഡറൽ റിസർവിന് എത്ര വേഗത്തിൽ പലിശനിരക്ക് കുറയ്ക്കാൻ കഴിയുമെന്നതിനെക്കുറിച്ചുള്ള പുതിയ സൂചനകൾ നൽകുന്ന പ്രധാന യുഎസ് പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നതിനാൽ, സ്വർണ വില കുറഞ്ഞു. സ്‌പോട്ട് ഗോൾഡ് 0.1 ശതമാനം കുറഞ്ഞ് ഔൺസിന് 2,329.64 യുഎസ് ഡോളറിലെത്തി. യുഎസ് സ്വർണ ഫ്യൂച്ചറുകളും 0.1 ശതമാനം താഴ്ന്ന് 2,342 യുഎസ് ഡോളറിലെത്തി.
സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിലും മാറ്റമില്ല.. ഗ്രാമിന് 95 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.