സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില
Mail This Article
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് രണ്ട് ദിവസമായി വ്യാപാരം നടക്കുന്നത്. ഗ്രാമിന് 6635 രൂപയും പവന് 53,080 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ചൊവ്വാഴ്ചയാണ് സ്വർണം ഈ നിരക്കിലെത്തിയത്. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.
രാജ്യാന്തര സ്വർണ വില
സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് കുറയ്ക്കുന്ന സമയത്തെക്കുറിച്ചുള്ള പുതിയ സൂചനകൾക്കായി ഫെഡറൽ റിസർവിന്റെ ഏറ്റവും പുതിയ നയ യോഗത്തിൽ നിന്ന് നിക്ഷേപകരുടെ ശ്രദ്ധയിൽ നിന്ന് തത്കാലം തിരിഞ്ഞതിനാൽ യുഎസ് ഡോളറിന്റെ മൂല്യം കുറയുകയും ബുധനാഴ്ച യുഎസ് സ്വർണ വില ഉയരുകയും ചെയ്തു .സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,331.41 ഡോളറിലെത്തി. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഉയർന്ന് 2,340.50 ഡോളറിലെത്തി. അതേ സമയം കഴിഞ്ഞ അഞ്ച് വർഷത്തിൽ 920.81 ഡോളർ (65.56%) ഉയർച്ചയാണ് വിലയിലുണ്ടായത്. കോവിഡ് കാലത്ത്, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിച്ചിരുന്നു.
വരും ദിവസങ്ങളിൽ സ്വർണത്തെ സ്വാധിനിക്കുന്ന ഘടകങ്ങൾ
വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, സെപ്റ്റംബറിൽ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം, കമ്പനികളുടെ മൂന്നാം പാദ വരുമാന കണക്കുകള്‍ എന്നിവയായിരിക്കും വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കുക.
സംസ്ഥാനത്തെ വെള്ളി വില
സംസ്ഥാനത്തെ വെള്ളിയുടെ നിരക്കും മാറ്റമില്ല. ഗ്രാമിന് 95 രൂപ നിരക്കിൽ വ്യാപാരം തുടരുന്നു.